Join Whatsapp Group. Join now!
Aster MIMS 10/10/2023

Fisherman Drowned | കടലിൽ വലയിടുന്നതിനിടെ മീൻ തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു

Fisherman Drowned In Sea #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) കടലിൽ വലയിടുന്നതിനിടെ മീൻ തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു. പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വലയിടുന്നതിനിടെ പുതിയവളപ്പ് കടപ്പുറത്തെ ഗീതയുടെ ഭർത്താവും പാപ്പിനിശ്ശേരി സ്വദേശിയുമായ മോഹനൻ (49) ആണ് മരിച്ചത്.
                                    
News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Drown, Fishermen, Died, Kanhangad, Fisherman Drowned In Sea.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മോഹനനും സുഹൃത്ത് പ്രകാശനും ചേർന്ന് വലയിടുമ്പോൾ രണ്ടുപേരും തിരയിൽപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് മീൻതൊഴിലാളികൾ ഇരുവരെയും രക്ഷപ്പെടുത്തി ഉടൻ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മോഹനൻ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ബാലകൃഷ്ണൻ, ശശി, സുരേശൻ, രാംദാസ് എന്നിവരാണ് ഇരുവരെയും രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചത്.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Drown, Fishermen, Died, Kanhangad, Fisherman Drowned In Sea.
< !- START disable copy paste -->

Post a Comment