ബോണി കപൂറിന്റെ മകള്‍ ജാന്‍വി കപൂറിന് 23 വയസായി. ജാന്‍വിയുടെ അമ്മ ശ്രീദേവിയുടെ മരണശേഷം മാതാപിതാക്കളെയും പെണ്‍മക്കളെയും ബോണി കപൂര്‍ നോക്കുന്നു. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജാന്‍വി കപൂര്‍ പലപ്പോഴും തന്റെ പിതാവുമായി അടുത്ത ബന്ധമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ജാന്‍വി തന്റെ പിതാവിനെ ഒരു റോള്‍ മോഡലായി കാണുന്നു.
ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയില്‍ ഉണ്ടായ കുട്ടിയാണ് ഐറ. ആമിറും മകളും സുഹൃത്തുക്കളെ പോലെയാണ്. മാര്‍ച് 14 ന്, ആമിര്‍ ഖാന്റെ ജന്മദിനത്തില്‍, ഐറ പിതാവുമൊത്തുള്ള തന്റെ പ്രത്യേക ഫോടോ പങ്കിട്ടു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഐറ തന്റെ പെയിന്റിംഗ് പ്രദര്‍ശനം നടത്തിയിരുന്നു, അതില്‍ ആമിര്‍ ഖാന്‍ അവളെ പ്രോത്സാഹിപ്പിക്കാനെത്തിയിരുന്നു.
സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന് അറിയപ്പെടുന്ന നടിയാണ്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രാജ്പുതിന്റെ നായികയായിട്ടായിരുന്നു സാറയുടെ അരങ്ങേറ്റം. സെയ്ഫിന്റെ ആദ്യ ഭാര്യ അമൃത സിംഗിന്റെ മകളാണ് സാറ. സെയ്ഫ് അലി ഖാന്‍ തന്റെ മകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. സിനിമ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അവള്‍ പിതാവിന്റെ ഉപദേശം സ്വീകരിക്കുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്. സാറയെ സംബന്ധിച്ചിടത്തോളം അവളുടെ അച്ഛനാണ് അവളുടെ യഥാര്‍ത്ഥ നായകന്‍.