Join Whatsapp Group. Join now!
Aster MIMS 10/10/2023

Farmer shot dead | കാട്ടുപന്നിയെ പിടിക്കാൻ വെച്ച തോക്കുകെണിയിൽ നിന്ന് വെടിയേറ്റ് കർഷകൻ മരിച്ചു

Farmer shot dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com) കാട്ടുപന്നിയെ പിടിക്കാൻ വെച്ച തോക്കുകെണിയിൽ നിന്ന് വെടിയേറ്റ് കർഷകൻ മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. തിരനിറച്ചു വയലിൽ കെട്ടിവച്ച തോക്കിൽ നിന്ന് വെടിയേറ്റാണ് ഗുരുതരമായി പരിക്കേറ്റത്. മംഗ്ളൂറിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റിയംഗമാണ്
             
News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Died, Death, Farmer, Accidental-Death, Farmer shot dead.

തോക്കുകെണിയിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു മാധവൻ നമ്പ്യാർ. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കിയിരുന്നത്.

ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി സജ്ജമാക്കിയിരുന്നത്. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിലെ ചരടിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്.

വെടിയൊച്ച ദൂരെ വരെ കേട്ടിരുന്നു. അപകടത്തിനുശേഷം മാധവൻ നമ്പ്യാർ ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞതിനാൽ അപകടം പെട്ടെന്ന് തന്നെ അറിയാനായി. ആളുകൾ ഓടിയെത്തി കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കുകയും നില ഗുരുതരമായതിനാൽ പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാൽമുട്ടിൽ തോക്കിലെ പെലറ്റ് കുടുങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കാൽമുട്ടിന് താഴെ വെടിയേറ്റ് രക്തസ്രാവം ഉണ്ടായതും രക്തസമ്മർദം കുറഞ്ഞതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് സംഭവസ്ഥലത്ത് പന്നിക്ക് തോക്കുകെണി വെച്ചിട്ടുണ്ടെന്ന് ഒരാൾ വിളിച്ചുപറഞ്ഞിരുന്നുവെന്നും ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും മാധവൻ നമ്പ്യാർ പൊലീസിൽ മൊഴിനൽകിയിരുന്നുവെന്നാണ് വിവരം.

ഭാര്യ: കെ നിർമല. മക്കൾ: നിത്യ കെ നായർ, നിധിൻ കെ നായർ.

മരുമകൻ: ദിലീപ് കരിവേടകം.

സഹോദരങ്ങൾ: ഓമന, ലളിത, രമ്യ, പ്രഭാകരൻ നമ്പ്യാർ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Died, Death, Farmer, Accidental-Death, Farmer shot dead.
< !- START disable copy paste -->

Post a Comment