Land donated for school | സർകാർ സ്‌കൂളിന് കെട്ടിടം പണിയാൻ 14 സെന്റ് സ്ഥലം സൗജന്യമായി നൽകി ഒരു കുടുംബം; നാടിന് അക്ഷര വെളിച്ചം പകരാൻ വേറിട്ട മാതൃകയുമായി കടവത്ത് അഹ്‌മദ് ഹാജിയുടെ പേരമക്കൾ
Jun 9, 2022, 21:27 IST
മേൽപറമ്പ്: (www.kasargodvartha.com) കളനാട് ഓൾഡ് ഗവ. എൽ പി സ്‌കൂളിന് സ്വന്തമായി മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടം നാട്ടുകാരുടെ സ്വപ്‌നമായിരുന്നു. 1923 ൽ സ്ഥാപിച്ച വർഷങ്ങൾ പഴക്കമുള്ള ആ സ്‌കൂളിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് സമാനതകളില്ലാത്ത മാതൃകയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മഠത്തിൽ കടവത്ത് അഹ്‌മദ് ഹാജിയുടെ പേരമക്കൾ. വഴിനടക്കാൻ ഒരുസെന്റ് സ്ഥലം പോലും വിട്ടുകൊടുക്കാൻ പലരും മടിക്കുന്ന വർത്തമാനകാലത്ത് സ്‌കൂൾ കെട്ടിടം നിർമിക്കാൻ 14 സെന്റ് സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ഈ കുടുംബം.
സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ രേഖ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് ഉടമകളുടെ പ്രതിനിധി റഫീഖ് അഹ്‌മദ് കടവത് കൈമാറി. പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ അടക്കമുള്ളവർ സന്നിഹിതരായിരുന്നു. ഏകദേശം 50 കുട്ടികൾ പഠിക്കുന്ന സ്‌കൂൾ ഇതുവരെ അഹ്‌മദ് ഹാജിയുടെ കുടുംബത്തിന്റെ തന്നെ കെട്ടിടത്തിലാണ് വാടകയ്ക്ക് പ്രവർത്തിച്ചിരുന്നത്. പ്രതിമാസ വാടകയായി 600 രൂപ നിശ്ചയിച്ചിരുന്നെങ്കിലും നാടിന് അക്ഷര വെളിച്ചം പകരുന്ന സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ 10 വർഷമായി ഉടമകൾ വാടക വാങ്ങിയിരുന്നില്ല. ഇതേ കെട്ടിടം ഉൾക്കൊള്ളുന്ന സ്ഥലമാണ് ഇപ്പോൾ വിട്ടുനൽകിയിരിക്കുന്നത്.
കുടുംബത്തിലെ മിക്കവാറും ആളുകൾ പഠിച്ചിറങ്ങിയ ഈ സ്‌കൂളിന് സ്ഥലം വിട്ടുനൽകണമെന്നത് പഴയ, പുതിയ തലമുറയിലെ ആളുകളുടെ ആഗ്രഹമായിരുന്നുവെന്ന് റഫീഖ് അഹ്‌മദ് കാസർകോട് വാർത്തയോട് പറഞ്ഞു. സ്വന്തമായി കെട്ടിടവും സ്ഥലവും ഇല്ലാത്തത് കൊണ്ട് സ്‌കൂളിന്റെ വികസനവും നടക്കുന്നില്ല. അതിനെല്ലാം ഇതോടെ പരിഹാരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി ടി മറിയം മെമോറിയൽ സ്‌കൂൾ എന്ന് സ്‌കൂളിന് നാമകരണം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി എട്ട് മുറികളോട് കൂടിയ കെട്ടിടം നിർമിക്കണമെന്ന് നാട്ടുകാരും പഞ്ചായതും ആവശ്യപ്പെട്ടിട്ടുണ്ട്. അത് നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Keywords: Melparamba, Kasaragod, Kerala, News, Government, School, Help, Memorial, Natives, Family donated 14 cents of land to build building for school.