Join Whatsapp Group. Join now!
Aster MIMS 10/10/2023

Eloped couple jailed | പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ ജയിലിലടച്ചു

Eloped couple were jailed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ ജയിലിലടച്ചു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഫ്‌ലാറ്റിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കമിതാക്കളെയാണ് ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ മെയ് 25ന് കാണാതായ മൂന്നു മക്കളുടെ മാതാവിനെയും, കാമുകനും നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പ്രവാസിയെയുമാണ് കോടതി റിമാൻഡ് ചെയ്തത്.
  
Chandera, News, Kasaragod, Kerala, News, Top-Headlines, Eloped, Jail, Court, Court-order, Hosdurg, Police, Youth, Complaint, Nileshwaram, Eloped couple were jailed

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിനും കുട്ടികളെ ഉപേക്ഷിക്കാൻ യുവതിക്ക് പ്രേരണ നൽകിയെന്ന കുറ്റത്തിനുമാണ് ഇരുവരെയും കോടതി റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച കോയമ്പത്തൂരിലെ ഫ്‌ലാറ്റിൽ വെച്ച് ചന്തേര എസ്ഐ ലക്ഷ്മണനും സംഘവും ചേർന്നാണ് സൈബർ സെലിൻ്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.

25ന് രാവിലെ ചെറുവത്തൂരിലേക്ക് വസ്ത്രങ്ങൾ വാങ്ങാൻ പോകുന്നുവെന്ന് വീട്ടിൽ അറിയിച്ച ശേഷം നാലുവയസുകാരനായ ഇളയകുട്ടിയെയും കൂട്ടിയാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. പതിമൂന്നും ഏഴും വയസുള്ള മൂത്ത രണ്ട് കുട്ടികൾ കഴിഞ്ഞ പെരുന്നാളിന് പിതാവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

വൈകുന്നേരമായിട്ടും യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് ഇരുവരും കോയമ്പത്തൂരിലെ ഫ്‌ലാറ്റിൽ ഉണ്ടെന്ന് സൈബർ സെലിൻ്റെ സഹായത്തോടെ മനസിലാക്കി കോയമ്പത്തൂരിലെത്തി പൊലീസ് പിടികൂടിയത്. ഇതിനിടയിൽ ഗൾഫുകാരനായ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നീലേശ്വരം പൊലീസിൽ പരാതി നൽകിയതിൽ നീലേശ്വരം പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു.

Keywords: Chandera, News, Kasaragod, Kerala, News, Top-Headlines, Eloped, Jail, Court, Court-order, Hosdurg, Police, Youth, Complaint, Nileshwaram, Eloped couple were jailed.< !- START disable copy paste -->

Post a Comment