അപകട ഭീഷണിയായി നിൽക്കുന്ന ലൈൻ ഉടൻ മാറ്റിയില്ലെങ്കിൽ എന്തും സംഭവിക്കുമെന്ന അവസ്ഥയിലാണ്. ചെർക്കളയിലെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പല പരാതികളും നൽകിയെങ്കിലും ഇതുവരെയായും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ലൈനിന് നേരെ വരുന്ന കാടുകൾക്ക് എതിരായി ഒരു തൂണ് നാട്ടിയതല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നു.
ദിവസവും ഫ്യൂസ് പോകുന്നതുകൊണ്ട് വീട്ടാവശ്യങ്ങൾക്കും, ആരാധനയ്ക്കും, പഠനത്തിനും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആലൂർ ജമാഅത് പള്ളിയിലേക്ക് പോകുന്ന റോഡിന്റെ പരിസരത്താണ് വൈദ്യുതി ലൈനിൽ കാട് പിടിച്ചിരിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരമായി തായൽ ആലൂരിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് ആലൂർ കൾചറൽ ക്ലബ് ഭാരവാഹികൾ പറഞ്ഞു. കാലവർഷം കൂടി ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: News, Kerala, Kasaragod, Bovikanam, Top-Headlines, Students, Electricity, Rain, Issue, Electric Post, Electric line in dangerous condition.
< !- START disable copy paste -->