രാജപുരം: (www.kasargodvartha.com) വിജയിച്ചിട്ടും അസുഖത്തെ തുടർന്ന് അംഗത്തിന് സത്യപ്രതിജ്ഞ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ കഴിയാത്തതിനെ തുടർന്ന് കള്ളാര്‍ പഞ്ചായത് രണ്ടാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി. ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം പനത്തടി ഏരിയാകമിറ്റി തെരഞ്ഞെടുപ് കമീഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എല്‍ഡിഎഫ് സ്വതന്ത്രനായി എ ജെ ജോസ് ആനിമൂട്ടിലാണ് ഇവിടെ നിന്ന് വിജയിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനിടയിൽ കുഴഞ്ഞുവീണു അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അവസാന ദിവസങ്ങളിൽ വോട് ചോദിക്കാൻ പോലും പോകാതെയാണ് വിജയം സ്വന്തമാക്കിയത്. മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും ആശുപത്രിയിലായതിനാല്‍ സത്യപ്രതിജ്ഞ പോലും ചൊല്ലാനായില്ല.
ഇതേ തുടർന്ന് രണ്ടാം വാർഡിൽ അംഗം ഇല്ലാത്ത സ്ഥിതിയായിരുന്നു. ഇനിയും തുടരാനില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം പനത്തടി ഏരിയാ സെക്രടറി ഒക്ലാവ് കൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായതിലെ രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇതിന്റെ ഭാഗമായി 31ന് കരട് വോടർ പട്ടിക പ്രസിദ്ധീകരിക്കും.
Keywords: Election in the second ward of Kallar Panchayath cancelled,Kerala, Kasaragod, Rajapuram, Election, Panchayath, LDF, Secretary, Hospital, Treatment, CPM.
< !- START disable copy paste -->