Join Whatsapp Group. Join now!
Aster MIMS 10/10/2023

Driver found dead | ഡ്രൈവര്‍ വീട്ടുമുറ്റത്ത് ഗുഡ്‌സ് ഓടോറിക്ഷയില്‍ മരിച്ച നിലയില്‍

Driver found dead in goods auto-rickshaw #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചീമേനി: (www.kasargodvartha.com) ഡ്രൈവറെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓടോറിക്ഷയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ എ കെ സുരേഷ് (50) എന്ന സുരേഷ് ശില്‍പയാണ് മരിച്ചത്.
                
Driver found dead in goods auto-rickshaw, News, Cheemeni, Top-Headlines, Dead body, Kasaragod, Auto-rickshaw, Medical College, Police, Kerala.


വ്യാഴാഴ്ച രാവിലെ ഗുഡ്‌സ് ഓടോറിക്ഷയുടെ ക്യാരിയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ചെറുവത്തൂര്‍ ടൗണിലെ ഗുഡ്‌സ് ഓടോറിക്ഷ ഡ്രൈവറാണ്. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചെറുവത്തൂരില്‍ നിന്നും ബുധനാഴ്ച രാത്രി ഓട്ടം കഴിഞ്ഞെത്തിയതായിരുന്നു. രാവിലെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. 
വെള്ളച്ചാലിലെ കൃഷ്ണന്‍-പാര്‍വതി ദമ്പതികളുടെ മകനാണ്. 
ഭാര്യ: സവിത. മക്കള്‍: ശില്‍പ, ശരത്, മരമന്‍ ബിവീഷ്. 
സഹോദരന്‍: മധു.

Keywords: Driver found dead in goods auto-rickshaw, News, Cheemeni, Top-Headlines, Dead body, Kasaragod, Auto-rickshaw, Medical College, Police, Kerala.< !- START disable copy paste -->

Post a Comment