Join Whatsapp Group. Join now!
Aster MIMS 10/10/2023

Widow Pension | പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റ് സമര്‍പിക്കാതെ തന്നെ 60 വയസ് കഴിഞ്ഞ വിധവകള്‍ക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യം; അഡ്വ. വിഎം മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Demands to grant pension to widows above 60 years of age without submission of certificate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്:  (www.kasargodvartha.com) 60 വയസ് കഴിഞ്ഞ വിധവകള്‍ക്ക് പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റ് സമര്‍പിക്കാതെ തന്നെ പെന്‍ഷന്‍ അനുവദിച്ച് നൽകണമെന്ന് ആവശ്യം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 60 വയസ് കഴിഞ്ഞ വിധവകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റ് സമര്‍പിക്കേണ്ടതില്ലെന്ന സര്‍കാര്‍ ഉത്തരവ് നിലനില്‍ക്കെ ഗുണഭോക്താക്കള്‍ക്ക്  പെന്‍ഷന്‍ നല്‍കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്. 

Demands to grant pension to widows above 60 years of age without submission of certificate proving non-remarriage, Kerala, Kasaragod, News, Top-Headlines, Window Pension, Certificates, Government.

കേരള ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം 60 വയസും അതിന് മുകളിലും പ്രായമുള്ള ഗുണഭോക്താക്കള്‍ക്ക് വിവാഹം, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റ് സമര്‍പിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി പെന്‍ഷന്‍ തടഞ്ഞുവെച്ചത് കാരണം വീണ്ടും സര്‍ടിഫികറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നത്. 

ഇതുമൂലം പ്രായാധിക്യമുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ്, വിലേജ് ഓഫീസര്‍മാരുടെ മുമ്പാകെ ഹാജരായി സര്‍ടിഫികറ്റ് ലഭ്യമാക്കുന്നതിന് പ്രയാസം നേരിടുകയാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. ധനകാര്യ മന്ത്രി, എൻഎ നെല്ലിക്കുന്ന് എംഎൽഎ എന്നിവർക്കും അദ്ദേഹം നിവേദനം നൽകി.

Keywords: Demands to grant pension to widows above 60 years of age without submission of certificate proving non-remarriage, Kerala, Kasaragod, News, Top-Headlines, Window Pension, Certificates, Government.

< !- START disable copy paste -->

Post a Comment