Join Whatsapp Group. Join now!
Aster MIMS 10/10/2023

Demands for flyover | ദേശീയ പാതയിൽ വിദ്യാനഗർ മുതൽ നായന്മാർമൂല വരെ മേൽപാലം നിർമിക്കണമെന്ന് ആവശ്യം; വെള്ളിയാഴ്ച ജനകീയ പ്രതിഷേധ കൂട്ടായ്‌മ

Demands for construction of flyover on National Highway from Vidyanagar to Nayanmarmoola, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) വിദ്യാനഗർ മുതൽ നായന്മാർമൂല വരെ ഫ്‌ലൈഓവർ സ്ഥാപിക്കണമെന്ന് നാഷനൽ ഹൈവേ നായന്മാർമൂല ആക്ഷൻ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് നായന്മാർമൂല മാമ്മച്ചി ട്രേഡിങ് സെന്ററിൽ ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. ജില്ലയിൽ ഏറ്റവും തിരക്കുപിടിച്ച പ്രദേശമാണ് വിദ്യാനഗർ, നായന്മാർമൂല ഭാഗങ്ങൾ. കലക്ടറേറ്റ്‌, കോടതി, സര്‍കാര്‍ ഓഫീസുകള്‍, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപാര്‍ട്മെന്റുകള്‍ ഉള്‍പെടെ ആയിരക്കണക്കിന്‌ വീടുകള്‍, ബാങ്കുകള്‍, ആശുപത്രികൾ, ആരാധനാലയങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ ഇവിടെയാണുള്ളത്.
                             
News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, National highway, Naimaramoola, Vidya Nagar, Demands for construction of flyover on National Highway from Vidyanagar to Nayanmarmoola.

പ്രധാന റോഡുകളിലേക്കുള്ള ബൈപാസുകള്‍ ഉള്‍പെടെ ആയിരക്കണക്കിന്‌ ജനങ്ങളും വാഹനങ്ങളുമാണ്‌ ഈ രണ്ട്‌ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്‌. ഇത്രയും തിരക്ക്‌ നിയന്ത്രിക്കാനോ, ജനങ്ങള്‍ക്ക്‌ സഞ്ചരിക്കാനുള്ള സൗകര്യമില്ലാതെ നാടിനെ രണ്ടായി തിരിച്ച്‌ മതില്‍കെട്ടിയാണ്‌ നിലവില്‍ ഹൈവേ നിര്‍മാണം നടക്കുന്നത്‌. ഇതിന്‌ പരിഹാരമായി വിദ്യാനഗർ ജംഗ്ഷനിൽ നിന്നും തുടങ്ങി നായന്മാർമൂല ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിൽ ഫിലറോടു മേൽപാലം സ്ഥാപിക്കണം.

കൂടാതെ ഏറ്റവും തിരക്കേറിയ റോഡും കൂടിയാണിത്. വിദ്യാനഗറിൽ നിന്നും ഉളിയത്തടുക്ക വഴി മധൂരിലേക്കും സീതാംഗോളിയിലേക്കും പോവുന്ന ഏറ്റവും തിരക്കു പിടിച്ച റോഡും ഇവിടെ തന്നെയാണുള്ളത്. ആയതിനാൽ ഈ ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികൾ താത്കാലികമായി നിർത്തിവെച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എൻജിനീയർമാരുമടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ച് എസ്റ്റിമേറ്റിലും പ്രൊജക്ടിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.



വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഖാദർ പാലോത്ത്, ബശീർ കടവത്ത്, പി ബി അബ്ദുസ്സലാം, കെ എച് മുഹമ്മദ്, എൻ എം ഇബ്രാഹിം, എൻ യു അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, National highway, Naimaramoola, Vidya Nagar, Demands for construction of flyover on National Highway from Vidyanagar to Nayanmarmoola.
< !- START disable copy paste -->

Post a Comment