സ്‌കൂടര്‍ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും സ്‌കൂടര്‍ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതി പൊലീസ് പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ വിനോദ് കുമാറിനെ(48)യാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ കെ വേലായുധന്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു സ്‌കൂടര്‍ മോഷണവും തെളിഞ്ഞു.
                    
Defendant arrested while stealing scooter, Kerala, Kasaragod, Kanhangad, News, Top-Headlines, Police, Arrested, Scooter, Theft, Hosdurg, Court.

തിങ്കളാഴ്ച കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മടിക്കൈ കീക്കാംകോട്ടെ എം അനുരാഗിന്റെ കെ എല്‍ 14 എം 2074 നമ്പര്‍ സ്‌കൂടറാണ് മോഷണം പോയത്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബേക്കല്‍ പാലക്കുന്നില്‍ വെച്ച് ടി പി കെ ഹരീഷ് കുമാറിന്റെ കെ എല്‍ 60 ബി 3351 നമ്പര്‍ ബൈകും ഇയാളാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Defendant arrested while stealing scooter, Kerala, Kasaragod, Kanhangad, News, Top-Headlines, Police, Arrested, Scooter, Theft, Hosdurg, Court.
< !- START disable copy paste -->

Post a Comment

Previous Post Next Post