മംഗ്‌ളൂറില്‍ നിന്ന് കൊണ്ട് വന്ന പൈപുകളിൽ കുറച്ചുഭാഗം കാസര്‍കോട്ടെ ഹാര്‍ഡ് വെയർ കടയിൽ ഇറക്കിയിരുന്നു. ബാക്കിയുള്ളവ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലോറിയില്‍ നിന്നും കെട്ടഴിഞ്ഞുവീണത്. ശരിയായ രീതിയില്‍ കെട്ടിവെക്കാത്തത് കൊണ്ടാണ് ഇവ ലോറിയില്‍ നിന്നും ഊര്‍ന്നുവീണതെന്നാണ് യാത്രക്കാർ പറയുന്നത്.
പൈപുകൾ റോഡിന് നടുവിൽ വീണത് കാരണം ആനബാഗിലു വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇവ ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍.
Keywords: Kasaragod, Kerala, News, Top-Headlines, Lorry, Construction Plan, Road, Worker, Construction pipes that were being carried in the lorry fell into the road.
< !- START disable copy paste -->