Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint of compound wall | കോടികൾ മുടക്കി നിർമിച്ച വീടിന് മോടി കൂട്ടാൻ നിർധന കുടുംബത്തിന്റെ വീട് മറച്ച് കൂറ്റൻ മതിൽ പണിതതായി പരാതി; ഇടപെട്ട് സബ് കലക്ടർ

Complaint that huge wall built to cover house#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com)
അയൽവാസി കോടികൾ മുടക്കി നിർമിച്ച വീടിന് മോടി കൂട്ടാൻ നിർധന കുടുംബത്തിന്റെ വീടിനോട് ചേർന്ന് അപകടകരമാം വിധം മതിൽ നിർമിച്ചെന്ന് പരാതി. ബളാൽ ഗ്രാമപഞ്ചായതിലെ പതിനാറാം വാർഡിൽപ്പെട്ട കനകപ്പള്ളിയിലെ പഴയപാട്ടില്ലത്ത്‌ മൊയ്‌തു എന്ന 60 കാരനാണ് ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് സബ് കലക്ടർ മേഘശ്രീ മുമ്പാകെ പരാതി നൽകിയിരിക്കുന്നത്.
  
Vellarikundu, Kasaragod, Kerala, News, Top-Headlines, Complaint, Cash, House, Collectorate, Balal, Panchayath, Investigation, Complaint that huge wall built to cover house.

പരാതിയിന്മേൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ സബ് കലക്ടർ ബളാൽ ഗ്രാമപഞ്ചായത് സെക്രടറിക്ക് നിർദേശവും നൽകി. പഞ്ചായത് അസി. സെക്രടറി, പൊതുമരാമത്ത്‌ വിഭാഗം എൻജിനീയർ മാർ എന്നിവർ വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക റിപോർടുകൾ തയ്യാറാക്കുകയും ചെയ്തു. കിഡ്നി സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മൊയ്തു താമസിക്കുന്ന വീടിനോട് ചേർന്ന് കൃത്യമായ ദൂരപരിധിയില്ലാതെയാണ് മതിൽ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം.

55 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലും നിർമിച്ച മതിൽ തനിക്കും കുടുംബത്തിനും വീടിനും അപകടഭീഷണി ഉയർത്തുന്നുവെന്നും മതിൽ ഉയരം കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് മൊയ്തുവിന്റെ പരാതി. ഭൂരഹിതരായ അഞ്ച് പേർക്ക് വീട് വെക്കുന്നതിനാവശ്യമായ അഞ്ച് സെന്റ് സ്ഥലം വീതം നൽകിക്കൊണ്ട് പുത്തൻ ഭവനത്തിലേക്ക് താമസം ആരംഭിച്ച അയൽവാസി സാധാരണക്കാരനായ തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിക്കുകയാണെന്നും മൊയ്തു പറഞ്ഞു.

Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Complaint, Cash, House, Collectorate, Balal, Panchayath, Investigation, Complaint that huge wall built to cover house.

Post a Comment