city-gold-ad-for-blogger

Complaint of theft | കഷ്ടപ്പാട് വിവരിച്ച് പ്രവാസികളുടെ മുറിയിൽ താമസിച്ച് മോഷണം നടത്തിയതായി പരാതി; മുങ്ങിയ യുവാവിനെ തിരയുന്നു

പയ്യന്നൂർ: (www.kasargodvartha.com) വിദേശത്ത് കഴിയുന്ന പയ്യന്നൂർ, കരിവെള്ളൂർ സ്വദേശികളുടെ താമസ സ്ഥലത്ത് വിസിറ്റിംഗ് വിസയിൽ എത്തിയ യുവാവ് കഷ്ടപ്പാട് വിവരിച്ച് മുറിയിൽ താമസിച്ച് മോഷണം നടത്തിയതായി പരാതി. ഇയാളെ ഇപ്പോൾ തിരയുകയാണ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെതിരെയാണ് ആരോപണം. മലയാളികളുടെ മുറിയിൽ കയറി സഹതാപം പിടിച്ചുപറ്റി യുവാവ് ഐഫോണും പണവും മറ്റും തട്ടിയെടുത്ത് മുങ്ങുന്നുവെന്ന മുന്നറിയിപ്പുമായാണ് തട്ടിപ്പിനിരയായവർ രംഗത്തെത്തിയത്.
  
Complaint of theft | കഷ്ടപ്പാട് വിവരിച്ച് പ്രവാസികളുടെ മുറിയിൽ താമസിച്ച് മോഷണം നടത്തിയതായി പരാതി; മുങ്ങിയ യുവാവിനെ തിരയുന്നു

ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കരിവെള്ളൂർ സ്വദേശിയും പയ്യന്നൂർ ടൗണിന് സമീപത്തെ യുവാവുമാണ് തട്ടിപ്പിനിരയായതായി വെളിപ്പെടുത്തിയത്. ബഹ്‌റൈനിലെ മുറിയിൽ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന ഇവരുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയിലെത്തി കഷ്ടപ്പാട് വിവരിച്ച് സഹായം അഭ്യർഥിച്ചെത്തിയ യുവാവ് ഐഫോൺ ഉൾപെടെയുള്ള വില പിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞെന്നാണ് പരാതി.

ജോലിയില്ലെന്ന് വിശ്വസിപ്പിച്ച് മുറിയിൽ താമസിച്ച് എല്ലാവരും ജോലിക്കിറങ്ങുമ്പോഴാണ് ഇയാളുടെ തട്ടിപ്പെന്നും ഇത്തരത്തിൽ യുവാവ് കണ്ണൂർ - കാസർകോട് ജില്ലകളിലുള്ള പലരെയും കബളിപ്പിച്ചതായുമാണ് വിവരം. ഇപ്പോൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇയാളെ കുറിച്ച് മറ്റ് സുഹൃത്തുക്കൾക്കും മലയാളികൾക്കും ബഹ്‌റൈനിലെ മലയാളി പ്രവാസികൾ വിവരം കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. തട്ടിപ്പ് വീരനെ കണ്ടെത്താൻ ഇരയായവർ നിയമ സഹായവും തേടിയിട്ടുണ്ട്.

Keywords: Payyannur, Kasaragod, Kerala, News, Top-Headlines, Gulf, Theft, Thief, Robbery, Crime, Bahrain, Youth, Complaint of theft in the room of expatriates. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia