Join Whatsapp Group. Join now!
Aster MIMS 10/10/2023

Science Seats | ഇത്തവണയും എസ്എസ്എൽസി പാസായവർക്ക് ഉപരിപഠനം ദുഷ്കരമാവും; സയൻസ് വിഷയമെടുത്ത് പഠിക്കാൻ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ; 60 സീറ്റിന് 4000 അപേക്ഷകൾ!

Coastal students in Manjeswaram constituency no seats to study science #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉൾപെടെയുള്ള സയൻസ് വിഷയങ്ങളെടുത്ത് പ്ലസ് ടു പഠിക്കാൻ ആകെയുള്ളത് ഒരു സ്‌കൂൾ മാത്രം. ഹയർ സെകൻഡറി സ്കൂളുകൾ ആയ മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയൻസ് ബാച് ഇല്ല, ആകെയുള്ളത് കുമ്പള സ്‌കൂളിൽ മാത്രമാണ്.
     
Coastal students in Manjeswaram constituency no seats to study science, Kerala, News, Top-Headlines, Kumbala, Manjeshwaram, Kasaragod, SSLC, School, Uppala, Science,Mogral, shiriya, Angadimogar, Kodiyamma, Students.


തൊട്ടടുത്ത മൊഗ്രാൽ പുത്തൂറിൽ സയൻസ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത സ്ട്രീമാണ്. അതുകൊണ്ട് തന്നെ കുമ്പള ഹയർ സെകൻഡറി സ്കൂളിൽ കഴിഞ്ഞ വർഷം 60 സീറ്റുകളിൽ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് വരെ അഡ്മിഷൻ കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടുകാർ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സയൻസ് ലാബ് സൗകര്യം സ്കൂളിന് വേണ്ടി ഒരുക്കി ഒരു അധിക സയൻസ് ബാചിന് വേണ്ടി അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് അപേക്ഷിക്കാത്ത കോമേഴ്‌സ് ആണ്.

കുമ്പള, അംഗടിമൊഗർ, സൂരമ്പയൽ, കൊടിയമ്മ, മൊഗ്രാൽ, ഷിറിയ എന്നീ ഹൈസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഏറ്റവും അടുത്തായി ഈ ഒരു സയൻസ് ബാച് മാത്രമേ ഉള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായതുകളിലെ ഹയർ സെകൻഡറി സ്‌കൂളുകളിൽ ഒരൊറ്റ സയൻസ് ബാച് പോലുമില്ല.

ജില്ലയിൽ 116 ഹയർ സെകൻഡറി സ്‌കൂളുകളിൽ 74 ഇടത്ത് (64%), തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ 16 ഹയർ സെകൻഡറി സ്കൂളുകളിൽ 12 ഇടത്ത് (75%) സയൻസ് പഠന സൗകര്യം ഉള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 16 ൽ ആറിടത്ത് (37.50%) മാത്രമേ ഈ സൗകര്യം ഉള്ളൂ. സംസ്ഥാനത്ത് വലിയ പഞ്ചായതുകളിൽ നാലും അഞ്ചും ഹയർ സെകൻഡറി സ്കൂളുകളിൽ സയൻസ് ബാചുകൾ ഉള്ളപ്പോൾ മംഗൽപാടി, കുമ്പള പോലുള്ള ജനസംഖ്യ ധാരാളമുള്ള പഞ്ചായതുകളിൽ ഓരോ ബാചുകൾ മാത്രമാണുള്ളത്.

കുമ്പള സ്കൂളിൽ ഒരു അധിക ബാചായും മൊഗ്രാൽ, ഉപ്പള, മംഗൽപാടി എന്നീ സ്കൂളുകളിൽ പുതുതായും ബയോളജി അടക്കമുള്ള സയൻസ് ക്ലാസുകൾ ഈ അധ്യയന വർഷമെങ്കിലും തുടങ്ങണമെന്ന് സർകാറിനോട് എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥയാലയം അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് എംഎൽഎ അടക്കമുള്ളവർക്ക് നിവേദനവും നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ്‌ സിദ്ദീഖലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. നിസാർ പെറുവാഡ് പ്രമേയം അവതരിപ്പിച്ചു. അഡ്വ. എംസിഎം അക്ബർ, മാഹിൻ മാസ്റ്റർ, സിദ്ദീഖ് റഹ്‌മാൻ, എം സി കുഞ്ഞഹ് മദ്, ബി എൽ അലി, അഹ്‌മദ് അലി കുമ്പള, ഹസീബ്, ഹനീഫ്, വിജയൻ എന്നിവർ സംസാരിച്ചു. സെക്രടറി ഫവാസ് ഇബ്രാഹിം സ്വാഗതവും ലൈബ്രേറിയൻ ഹനീഫ് നന്ദിയും പറഞ്ഞു.

Keywords: Coastal students in Manjeswaram constituency no seats to study science, Kerala, News, Top-Headlines, Kumbala, Manjeshwaram, Kasaragod, SSLC, School, Uppala, Science,Mogral, shiriya, Angadimogar, Kodiyamma, Students.
< !- START disable copy paste -->

Post a Comment