city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി കവർന്നെന്ന കേസ്: ഒന്നാംപ്രതി ഒളിവില്‍ തന്നെ; 5 പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പൊലീസ്

കാസര്‍കോട്: (www.kasargodvartha.com) സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ ഒന്നാം പ്രതിയും സൂത്രധാരനുമായ കണ്ണൂര്‍ ജില്ലയിലെ സിനില്‍ (38) ആറുമാസമായി ഒളിവില്‍ തന്നെ. മഹാരാഷ്ട്ര സ്വദേശിയായ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവം നടന്ന് ആറുമാസമായിട്ടും സിനിലിനെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന് തലവേദനയായിരിക്കുകയാണ്. നാല് ഹൈവേ കൊള്ളകളും വധശ്രമങ്ങളും അക്രമങ്ങളുമടക്കം നിരവധി കേസുകളില്‍ പ്രതിയായ സിനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പതാം പ്രതിയാണ്.
  
Investigation | സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി കവർന്നെന്ന കേസ്: ഒന്നാംപ്രതി ഒളിവില്‍ തന്നെ; 5 പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പൊലീസ്

മൊത്തം 11 പ്രതികളുള്ള കേസിൽ ഭൂരിഭാഗം പേരെയും കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് ജില്ലയിലെ അഖില്‍ടോം (23), അനുഷാജു (28), തൃശൂര്‍ ജില്ലയിലെ ബിനോയ് സി ബേബി(22), എഡ്വിന്‍തോമസ്, ആന്റണി, മുബാറക് എന്നിവര്‍ അടക്കമുള്ള പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. സിനിലിനെ പിടികൂടാന്‍ പൊലീസ് കൊല്ലൂര്‍, തൃശൂര്‍, കതിരൂര്‍, കണ്ണൂര്‍, കണ്ണപുരം, വളപട്ടണം തുടങ്ങി വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

കണ്ണപുരം പെലീസ് സ്റ്റേഷന്‍ പരിധിയില്‍ സിനിലിനെതിരെ ഹൈവേ കൊള്ള, തട്ടിക്കൊണ്ടുപോകല്‍, വധശ്രമക്കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് സി ഐ പി അജിത്കുമാര്‍, എസ്ഐ രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി തവണ കണ്ണൂരില്‍ പോയിരുന്നെങ്കിലും സിനില്‍ സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ സിനില്‍ വളയത്തെ ഭാര്യാവീട്ടിലാണ് താമസിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് അവിടെയെത്തുമ്പോള്‍ ഈ വിവരം പ്രതിക്ക് ലഭിക്കുകയും രക്ഷപ്പെടുകയും ആയിരുന്നു. പൊലീസിന്റെ നീക്കങ്ങള്‍ സിനിലിനെ അറിയിക്കാന്‍ ആളുകളുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പെട്ടതിന് ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നുണ്ടെന്നാണ് വിവരം. വയനാട്ടിലും എറണാകുളത്തും അക്രമങ്ങള്‍ നടത്തിയതിന് സിനിലിനെതിരെ കേസുണ്ട്. 2021 സപ്തംബർ 22 ന് ഉച്ചയോടെ മൊഗ്രാല്‍ പാലത്തിന് സമീപത്ത് നിന്നും തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന രാഹുലിനെ വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്

പൊലീസ് പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ രാഹുലിനെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയാണുണ്ടായത്. പിന്നീട് രാഹുല്‍ കാസര്‍കോട്ട് തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുലിന്റെ കാറും പ്രതികള്‍ സഞ്ചരിച്ച കാറുകളുമടക്കം ആറുവാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. തൊണ്ടിമുതലുകളായി 30 ലക്ഷം രൂപയും 72 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. കേസില്‍ റിമാൻഡില്‍ കഴിയുന്നതിനിടെ അഖില്‍ ടോം, അനുഷാജു, മുബാറക്, എഡ്വിന്‍, ആന്റണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Kasaragod, Kerala, News, Top-Headlines, Gold, Case, Complaint, Accused, Court, Bail, Police, Crime, Arrest, Case of theft Rs 1.65 Cr from gold dealer: first accused is still absconding. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL