ബ്യൂനസ് ഐറിസ്: (www.kasargodvartha.com) അര്‍ജന്റൈന്‍ ക്ലബായ റൊസാരിയോ സെന്‍ട്രലിന്റെ പരിശീലകനായി ഇനി അര്‍ജന്റീനയുടെ മുന്‍ സ്‌ട്രൈകര്‍ കാര്‍ലോസ് ടെവസ്. താരവുമായി ഒരു വര്‍ഷത്തെ കരാറില്‍ എത്തി. റൊസാരിയോ സെന്‍ട്രല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2001ല്‍ അര്‍ജന്റൈന്‍ ക്ലബായ ബൊക ജൂനിയേഴ്‌സിനായി കളിച്ച് കരിയര്‍ ആരംഭിച്ച താരം 2018 മുതല്‍ വീണ്ടും ബൊക ജൂനിയേഴ്‌സിലെത്തിയിരുന്നു. ഇവിടെ നിന്നാണ് താരം ഈ മാസാരംഭത്തില്‍ വിരമിച്ചത്. രണ്ട് ലോകകപുകള്‍ ഉള്‍പെടെ 76 മത്സരങ്ങള്‍ അര്‍ജന്റീനയ്ക്കായി ടെവസ് കളിച്ചു. 2004 ഏഥന്‍സില്‍ നടന്ന ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ബൊക ജൂനിയേഴ്സ് ക്ലബിന്റെ താരമായിരുന്ന ടെവസ് ഒരു വര്‍ഷമായി ടീമില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നും കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 38 കാരനായ ടെവസ് അറിയിച്ചു. തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി.
Keywords: News, World, Sports, Football, Top-Headlines, Coaching, Carlos Tevez named coach of Argentine side Rosario Central.