Join Whatsapp Group. Join now!
Aster MIMS 10/10/2023

Brothers died | ജ്യേഷ്‌ഠൻ മരിച്ച് ദിവസങ്ങൾക്ക് ശേഷം അനുജനും വിടവാങ്ങി

Brothers died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com) ജ്യേഷ്‌ഠൻ മരിച്ച് ദിവസങ്ങൾക്ക് ശേഷം അനുജനും വിടവാങ്ങി. തളങ്കര കണ്ടത്തിൽ യു എ ഇബ്രാഹിമാണ് (68) വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ അട്കത്ബയൽ ഗുഡ്ഡെ ടെംപിൾ റോഡിലെ യു എ അബ്ദുല്ല മെയ് 20നാണ് മരണപ്പെട്ടത്.
        
News, Kerala, Kasaragod, Top-Headlines, Died, Obituary, Thalangara, Brothers, Malik Deenar, Brothers died.

ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇബ്രാഹിം മുംബൈയിലും അബ്ദുല്ല പഴയകാല കപ്പൽ ജീവനക്കാരനുമാണ്. ഒരേ കുടുംബത്തിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ മരണം കുടുംബത്തിനെ കണ്ണീരിലാഴ്ത്തി. പരേതരായ അബൂബകർ ഉമർ കുട്ടി - മറിയം ദമ്പതികളുടെ മക്കളാണ്.

ഖദീജയാണ് ഇബ്രാഹിമിന്റെ ഭാര്യ.

മക്കൾ: ഹാരിസ് (ശാഖ യൂത് ലീഗ് പ്രസിഡന്റ്), ഹാഫിസ് (സിറ്റി ഗോൾഡ്), അഫ്സൽ (മലബാർ ഗോൾഡ്), അക്രം.

മരുമക്കൾ: ഹസ്ന, മസ്ന, ശാനിബ ശറിൻ.

മറ്റുസഹോദരങ്ങൾ: ഖദീജ പടിഞാർ, പരേതരായ മുഹമ്മദ് കുഞ്ഞി, നഫീസ, ഉമർ.

ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Top-Headlines, Died, Obituary, Thalangara, Brothers, Malik Deenar, Brothers died.
< !- START disable copy paste -->

Post a Comment