Join Whatsapp Group. Join now!
Aster MIMS 10/10/2023

Tense over signboard | ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദു; പ്രതിഷേധവുമായി ബിജെപി എംഎൽഎ; വെള്ളിയാഴ്ച അടിയന്തര കൗൺസിൽ യോഗം

Bhatkal tense over Urdu signboard on civic agency building#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദുവും ഉൾപെടുത്തിയതിന് എതിരെ ബിജെപി നേതാവായ മണ്ഡലം എംഎൽഎ സുനിൽ നായ്കിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ടൗൺ മുനിസിപൽ കൗൺസിൽ എന്ന് കന്നഡയിലും ഇൻഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉർദു. സംഘ്പരിവാർ സംഘടനകളെ അണിനിരത്തി ടൗൺഹോളിന് മുന്നിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കാൻ നിർദേശം നൽകിയ എംഎൽഎ രണ്ടു ദിവസത്തിനകം ഉർദു എഴുത്ത് മാറ്റിയില്ലെങ്കിൽ താൻ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് അറിയിച്ചു. മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡണ്ട് പർവേസ് കാശിംജി പറഞ്ഞു.
  
Mangalore, Karnataka, News, Top-Headlines, BJP, Municipality, MLA, Protest, Flex board, Bhatkal tense over Urdu signboard on civic agency building.


എംഎൽഎയുടെ ഭീഷണിക്ക് വഴങ്ങി ഉർദു നീക്കം ചെയ്യാൻ നഗരസഭ സെക്രടറി സുരേഷ് സന്നദ്ധമായതോടെ ഭട്കൽ മുസ്‌ലിം യൂത് ഫെഡറേഷൻ, മജ്‌ലിസെ ഇസ്ലാഹ് തൻസീം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഉർദുവിന് വേണ്ടിയും ശബ്ദമുയർന്നു. ഉർദു ഭാഷക്കാർ ഏറെയുള്ള ഭട്കലിൽ അനിവാര്യത ബോധ്യപ്പെട്ടാണ് ബോർഡിൽ ഉൾപെടുത്തിയതെന്ന് പർവേസ് കാശിംജി വ്യക്തമാക്കി.

മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണ്. കലബുറുഗി നഗരസഭ കന്നഡക്കും ഇൻഗ്ലീഷിനും പുറമെ ഉർദു ഉപയോഗിച്ചതായി കാണാം. ആളുകൾക്ക് മനസിലാവാനാണ് ബോർഡുകൾ. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ നീക്കം ചെയ്യില്ല. വെള്ളിയാഴ്ച ഈ വിഷയം ചർച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഉർദു നിലനിർത്താൻ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി ഉത്തര കന്നഡ ജില്ല ഡെപ്യൂടി കമീഷനർ മുല്ലയ് മുഹിലന് അയക്കും. അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. നിയമത്തിന്റെ വഴിയിലൂടെയും നീങ്ങുമെന്ന് പ്രസിഡണ്ട് അറിയിച്ചു. നഗരസഭ കെട്ടിടം നവീകരണം നടത്തിയതിനെത്തുടർന്നാണ് പുതിയ ബോർഡ് സ്ഥാപിച്ചത്.

Keywords: Mangalore, Karnataka, News, Top-Headlines, BJP, Municipality, MLA, Protest, Flex board, Bhatkal tense over Urdu signboard on civic agency building.

Post a Comment