Join Whatsapp Group. Join now!
Aster MIMS 10/10/2023

Assembly committee visited | ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച ദേവാനന്ദയുടെ വീട് നിയമസഭാസമിതി സന്ദര്‍ശിച്ച് മാതാവിനെ ആശ്വസിപ്പിച്ചു; കാസര്‍കോട്ടെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് നിയമസഭയ്ക്ക് റിപോര്‍ട് സമര്‍പിക്കുമെന്ന് ചെയര്‍മാന്‍

Assembly committee visited house of Devananda#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com) ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച മട്ടലായിലെ ദേവാനന്ദയുടെ വീട് നിയമസഭാസമിതി സന്ദര്‍ശിച്ച് മാതാവിനെ ആശ്വസിപ്പിച്ചു. കാസര്‍കോടിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് നിയമസഭയ്ക്ക് റിപോര്‍ട് സമര്‍പിക്കുമെന്ന് സമിതി ചെയര്‍മാന്‍ പ്രമോദ് നാരായണന്‍ വ്യക്തമാക്കി.
  
Assembly committee visited house of Devananda

കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന ദേവനന്ദ ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കരിവെള്ളൂര്‍ പെരളത്തെ പരേതനായ ചന്ത്രോത്ത് നാരായണൻ - ഇ വി പ്രസന്ന ദമ്പതികളുടെ ഏക മകളായിരുന്നു ദേവനന്ദ. ചെറുവത്തൂര്‍ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് ദേവനന്ദയുടെ മാതാവ് പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് നിയമസഭാസമിതി സന്ദര്‍ശനം നടത്തി മാതാവിനെ ആശ്വസിപ്പിച്ചത്.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളപ്പോള്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഒട്ടേറെ ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാസമിതി ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പിഴവുകളില്ലാതെ ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ഇതു സംബന്ധിച്ച ഒരു ജനകീയ അവബോധം സൃഷ്ടിക്കാനുമുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവിഷബാധയോറ്റ് മരണം നടന്ന ജില്ല എന്നത് കണക്കിലെടുത്താണ് കാസര്‍കോട് നിന്ന് തന്നെ ഈ തെളിവെടുപ്പ് ആരംഭിച്ചത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തി വരുന്ന പതിവ് ശീലത്തിന് അപ്പുറം സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിന് പകരം രോഗവും മരണവും വിളമ്പുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. അത്തരം ആളുകള്‍ക്ക് നല്‍കുന്ന നടപടികളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വളരെ ഗൗരവത്തിലാണ് ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പരമാവധി ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കാന്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകും.

ഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കുന്നതിന് പകരം ലാഭം ഉണ്ടാക്കുകയെന്ന് കരുതുന്ന ആളുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും പ്രമോദ് നാരായണന്‍ എം എല്‍ എ പറഞ്ഞു. ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ഇടം മുതല്‍ വിതരണം ചെയ്യുന്ന സ്ഥലം വരെയുള്ള ശൃംഖലയില്‍ ഇടപെടാന്‍ വകുപ്പുകള്‍ക്ക് കഴിയണം. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ റിപോര്‍ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള നിയമസഭയുടെ അനൗദ്യോഗിക ബിലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അഗങ്ങളായ കെ. പ്രേം കുമാര്‍ എംഎല്‍എ, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ എന്നിവരും എഡിഎം എ കെ രമേന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എം രാജഗോപാലന്‍ എംഎല്‍എ, ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവന്‍, സെക്രടറി എ കെ മനോജ്, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ പി പത്മിനി, കെ രമണി, സി വി ഗിരീഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Cheruvathur, Food, Death, Dead, Family, Report, MLA, Health-Department, Assembly committee visited house of Devananda.< !- START disable copy paste -->

Post a Comment