കരിന്തളം ശിവശൈലത്തെ ജി ബാബുവിന്റെ മകള്‍ പി എസ് കൃഷ്ണവേണി(29)യെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ഭര്‍ത്താവ് കരിന്തളത്തെ അരുണ്‍ കുമാറിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം രാവിലെ പത്ത് മണിയോടെ കൃഷ്ണവേണിയുടെ വീട്ടിലെത്തിയ അരുണ്‍കുമാര്‍ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ കൃഷ്ണവേണി തയ്യാറായില്ല. തുടര്‍ന്ന് അരുണ്‍കുമാര്‍ കൃഷ്ണവേണിയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും തള്ളി താഴെയിടുകയുമായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Assault complaint; police case registered, Nileshwaram, Kasaragod, Kerala, News, Top-Headlines, Police, Case, Husband, Wife, Complaint, Assault, Crime.