city-gold-ad-for-blogger

Appointment in New post | കാഴ്ച ശക്തി കുറഞ്ഞുവരുന്ന ഗവ. ജീവനക്കാരന് കരുതലുമായി സംസ്ഥാന സർകാർ സമീപനം; സൂപർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം

കാസർകോട്: (www.kasargodvartha.com) കാഴ്ച ശക്തി കുറഞ്ഞുവരുന്ന ഗവ. ഉദ്യോഗസ്ഥന് കരുതലുമായി സംസ്ഥാന സർകാർ സമീപനം. മധൂർ പഞ്ചായതിലെ ക്ലാർക് ഷജിത് കുമാർ ടി കെ യെ ജില്ലയിലെ പഞ്ചായത് ഡെപ്യൂടി ഡയറക്ടർ ഓഫീസിൽ സൂപർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കാൻ തീരുമാനമെടുത്താണ് അധികൃതർ മനുഷ്യത്വപരമായ ഇടപെടൽ നടത്തിയിരിക്കുന്നത്.
  
Appointment in New post | കാഴ്ച ശക്തി കുറഞ്ഞുവരുന്ന ഗവ. ജീവനക്കാരന് കരുതലുമായി സംസ്ഥാന സർകാർ സമീപനം; സൂപർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം

തീരുമാനത്തിന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാഴ്ച ശക്തി കുറഞ്ഞുവരുന്നതിനാൽ ക്ലറികൽ ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചാണ് നിയമനം നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനമെടുത്തത്. കാഴ്ച കുറഞ്ഞുവന്ന് നിലവിൽ 100% കാഴ്ച വൈകല്യമാണ് ഷിജിതിന്.

2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സർവീസ് കാലയളവിൽ വൈകല്യം ഉണ്ടാവുകയാണെങ്കിൽ, റാങ്കിൽ തരം താഴ്ത്തരുതെന്ന് നിർദേശിക്കുന്നു. ഈ നിയമം പരിഗണിച്ചാണ് സൂപർ ന്യൂമറി തസ്തിക സൃഷ്ടിച്ചുള്ള നിയമനം. ടെലിഫോൺ ഓപറേറ്ററുടെ സൂപർ ന്യൂമറി തസ്തിക ഷജിത് കുമാർ വിരമിക്കുന്നതോടെ ഇല്ലാതാകും. പി എസ് സി വഴിയാണ് ഭിന്നശേഷി വിഭാഗത്തിൽ ഷജിതിന് നിയമനം ലഭിച്ചത്.

Keywords:  Kasaragod, Kerala, News, Top-Headlines, Government, Panchayath, Madhur, Minister, Job, Appointment in Supernumerary post for visually impaired employee.  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia