മുംബൈ: (www.kasargodvartha.com) അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്‌കാനിംഗ് മുറിയില്‍ നിന്നുള്ള ഭര്‍ത്താവ് രണ്‍ബീറിനൊപ്പമുള്ള ഫോടോയും ആലിയ പങ്കുവച്ചിട്ടുണ്ട്.
സിനിമാലോകത്ത് നിന്നുള്ള സെലിബ്രിറ്റികളും പല പ്രമുഖരും ആലിയയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിക്കട്ടെയെന്നാണ് ഏവരുടെയും ആശംസ. ബോളിവുഡ് സിനിമാസ്വാദകരെ ഏറെ ആഹ്‌ളാദിപ്പിച്ച താരവിവാഹമായിരുന്നു ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹം. ഏപ്രില്‍ 14ന് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരജോഡി ഒന്നായത്.
പ്രിയങ്കയ്ക്ക് പുറമെ, മലൈക അറോറ, ക്രിതി സനോന്‍, രണ്‍ബീറിന്റെ സഹോദരി റിദ്ധിമ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ഇഷാന്‍ ഖടര്‍, ടാഗര്‍ ഷ്‌റോഫ് തുടങ്ങി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ ആലിയയെ ആശംസകള്‍ അറിയിച്ചെത്തിയത്.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Alia Bhatt, Ranbir Kapoor announce pregnancy; Share photo from the hospital.