ആലപ്പുഴ: (www.kasargodvartha.com) കൂട്ടിലുള്ള മുയലുകളെ അജ്ഞാതര്‍ വടി കൊണ്ട് തല്ലികൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാര്‍ഡില്‍ ആഗ്‌നസ് വിലയില്‍ (Agnes Villa) റിടയേഡ് കോളജ് പ്രൊഫസര്‍ ജോയിസണ്‍ ഫെര്‍ണാന്‍ഡസിന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് ഒന്‍പത് മുയലുകളില്‍ എട്ടെണ്ണം വീടിന്റെ സിറ്റൗടിന് സമീപം ചത്തുകിടക്കുന്നത് കണ്ടതെന്ന് പരാതിയില്‍ പറയുന്നു. പ്രത്യേകം കൂടുകളിലാണ് മുയലുകളെ കൂട്ടിയിരുന്നത്. ഒരെണ്ണത്തിന്റെ കൂട് തുറക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ നോര്‍ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
മുയലുകളെ അടിച്ച് കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വടി വീടിന് സമീപത്തെ റോഡില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവദിവസം നല്ല മഴയുണ്ടായിരുന്നതിനാല്‍ മറ്റ് ശബ്ദങ്ങളോ ഒന്നും വീട്ടുകാര്‍ പറയുന്നു. മുയലുകളെ പോസ്റ്റ്‌മോര്‍ടത്തിന് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
Keywords: Alappuzha, news, Kerala, Top-Headlines, complaint, Crime, Police, Alappuzha: Rabbits in cages were killed by unknown persons.
Keywords: Alappuzha, news, Kerala, Top-Headlines, complaint, Crime, Police, Alappuzha: Rabbits in cages were killed by unknown persons.