കൊച്ചി: (www.kasargodvartha.com) മഴക്കാലമായതോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലെയും കര്‍ഷകര്‍ക്ക് തലവേദനയായി മാറുകയാണ് 'അകോറ്റി ഫുലിക' എന്ന് ശാസ്ത്രനാമമുള്ള ആഫ്രികന്‍ ഒച്ചുകള്‍. ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മഞ്ഞള്‍, കൊകോ, കാപ്പി, വാഴ, കമുക്, ഓര്‍കിഡ്, പപ്പായ, ആന്തൂറിയം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി അഞ്ഞൂറോളം വിളകളെ പൂര്‍ണമായി ഈ ഒച്ചുകള്‍ തിന്നുനശിപ്പിക്കാന്‍ തുടങ്ങിയതോടെ മഴക്കാലത്ത് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി ഇവ മാറിക്കഴിഞ്ഞു. മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഈ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ആറ് മാസത്തിനകം വളര്‍ച പൂര്‍ത്തിയാക്കുന്ന ഒച്ചുകള്‍ ഏതാനും മാസത്തിനുള്ളില്‍ ആയിരത്തിലധികം മുട്ടയിടുന്നു. 10 വര്‍ഷം വരെ ആയുസുള്ള ഇവയ്ക്ക് പ്രതികൂല കാലാവസ്ഥയില്‍ മൂന്ന് വര്‍ഷം വരെ തോടിനുള്ളില്‍ കഴിയാന്‍ സാധിക്കും. അതേസമയം, ഇവയെ കൂട്ടത്തോടെ പിടിച്ച് ഉപ്പ് വിതറി നശിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ കര്‍ഷകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപ്പ് വിതറി താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പൂര്‍ണമായി നശിപ്പിക്കുകയെന്നതാണ് പ്രയാസം.
Keywords: Kochi, news, Kerala, Top-Headlines, Agriculture, farmer, Farming, African Snail in Kerala.