Join Whatsapp Group. Join now!
Aster MIMS 10/10/2023

മിഡില്‍ ഈസ്റ്റില്‍ നിന്നും അഡ്വ. ബേവിഞ്ച അബ്ദുല്ല

Adv. Bevinja Abdullah from Middle East#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-കുട്ടിയാനം മുഹമ്മദ് കുഞ്ഞി    

(www.kasargodvartha.com) ദുബൈ കേന്ദ്രമാക്കി ബേവിഞ്ച അബ്ദുല്ല എന്ന പേരില്‍ ഗള്‍ഫ് - മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന സംഭവങ്ങളും യുദ്ധസന്നാഹങ്ങളുടേയും യുദ്ധങ്ങളുടെയും നാളുകളില്‍ മിക്കദിവസങ്ങളിലും 'മാതൃഭൂമി'യിലും ഇടക്കൊക്കെ 'പ്രത്യേക ലേഖകനെന്ന്ചേര്‍ത്ത് 'മാധ്യമ'ത്തിന്റെ മുന്‍പേജുകളില്‍പ്രധാന വാര്‍ത്തകളായി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ വാര്‍ത്തകള്‍ക്ക് വേണ്ടി കേരളത്തിലെ വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ഒരു നാളുകളക്കുറിച്ച്പുതുതലമുറയില്‍ പെട്ട എത്ര പേര്‍ക്കറിയാം.
                   
Kasaragod, Kerala, Top-Headlines, Bevinja, Gulf, Kuwait, War, Chengala, Muslim-league, Mews, Media Worker, Dubai, Adv. Bevinja Abdullah from Middle East.

സാമൂഹിക മുഖ്യധാരയില്‍ സ്വന്തത്തെ പ്രതിഷ്ഠിക്കാനുളള പബ്ലിസിറ്റിക്കായി ഏതറ്റം വരെയും പോകാറുള്ള തന്ത്രങ്ങള്‍ മെനയുന്ന സാമുഹിക പരിസരത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ പോലും പഴയ തലമുറയെ വിസ്മരിച്ചു പോവുകയും ചെയ്യുന്ന പാശ്ചാത്തലത്തില്‍ എന്തുകൊണ്ടും ഓര്‍ത്തുവെക്കേണ്ട ഒരു മാന്യദ്ദേഹമാണ് അഡ്വ. ബേവിഞ്ച അബ്ദുല്ല. കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ബേവിഞ്ച അബ്ദുല്ല എന്ന് നിസ്സംശയം പറയാം. മലയാളത്തിലും ഇംഗ്ലീഷിലുമായി മാധ്യമ രംഗത്ത് ഒരേ സമയം വ്യാപൃതനായിരുന്നകാസര്‍കോട്ടുകാരന്‍.
           
Kasaragod, Kerala, Top-Headlines, Bevinja, Gulf, Kuwait, War, Chengala, Muslim-league, Mews, Media Worker, Dubai, Adv. Bevinja Abdullah from Middle East.

ഇന്നത്തേത് പോലെ നവമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രവര്‍ത്തനങ്ങളോ ഞൊടിയിടയില്‍ വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ദൃശ്യ, റേഡിയോകളുടെ ദശകങ്ങളായിരുന്നില്ല എണ്‍പതുകളുടേയും രണ്ടായിരത്തിനും ഇടയിലുള്ള കാലഘട്ടം. ഗള്‍ഫും ഇന്ത്യയുമായി ഐ എസ് ഡിയോ, കുറ്റമറ്റ ട്രങ്ക് കോള്‍ സംവിധാനമോ അന്നുണ്ടായിരുന്നില്ല. അന്ന് വാര്‍ത്താവിനിമയത്തിനുണ്ടായിരുന്ന സംവിധാനങ്ങള്‍ ഇന്ന് ഏറെക്കുറ അപ്രസക്തമായിരിക്കുന്നു. ടെലഗ്രാമും നീണ്ട കാത്തിരിപ്പിനു ശേഷം ലഭിക്കാറുണ്ടായിരുന്ന കത്തുകളും രണ്ടു നാള്‍ ഇടവിട്ടു ലഭിച്ചിരുന്ന ചില പത്രങ്ങളുമായിരുന്നു വീട്ടിലെയും നാട്ടിലെയും വിവരങ്ങളറിയാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍. പിന്നെ ആകാശവാണിയിലൂടെയും ബിബിസിയിലൂടെയും കേട്ടറിയുന്ന പരിമിതമായ വിവരങ്ങള്‍. എന്നാല്‍ സൂക്ഷ്മമായ വിശദ വിവരങ്ങള്‍ നല്‍കിയിരുന്നത് പ്രധാനമായും ബേവിഞ്ചയുടെ പത്ര റിപ്പോര്‍ട്ടുകളും ലേഖനങ്ങളും തന്നെയായിരുന്നു.
                       
Kasaragod, Kerala, Top-Headlines, Bevinja, Gulf, Kuwait, War, Chengala, Muslim-league, Mews, Media Worker, Dubai, Adv. Bevinja Abdullah from Middle East.

ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രവുമായി കരാറുണ്ടാക്കിയിരുന്ന'മാതൃഭൂമി'ക്ക് ഒഴിച്ച് മറ്റൊരു മലയാള പത്രത്തിനും സ്ഥിരമായ ലേഖകരോ ഓഫീസോ അന്നില്ലാതിയിരുന്നു. എഴുപതുകളുടെ അവസാനം മുതല്‍ 1990 കളുടെ അവസാനം വരെ ഗള്‍ഫിലേക്ക് കേരളീയരുടെ തൊഴില്‍ തേടിയുള്ള കുത്തൊഴുക്കായിരുന്നല്ലൊ. ആ കാലഘട്ടത്തിലാണ്ഘോരമായഗള്‍ഫ് യുദ്ധവും, ഇറാന്‍-ഇറാഖ് യുദ്ധവും, സൂറത്തില്‍ (ഗുജറാത്ത്)പടര്‍ന്നു പിടിച്ച കോളറയെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളാകെ ചരിത്രത്തിലില്ലാത്തവിധം ഇന്ത്യയുമായുള്ള ഗതാഗതം നാലുമാസക്കാലം പൂര്‍ണ്ണമായും നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കൊടുമ്പിരിക്കൊണ്ടത്.

യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ അനധികൃത കുടിയേറ്റ തൊഴിലാളികളെ ഗള്‍ഫ് അധികൃതര്‍ വ്യാപകമായി വേട്ടയാടിത്തുടങ്ങിയതും പിന്നീട് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒരു ഔദാര്യമെന്ന നിലയില്‍ ഫൈനും ജയിലുമില്ലാതെ ഒഴിഞ്ഞു പോവാന്‍ നിശ്ചിത സമയ പരിധി വച്ച് ആദ്യത്തെ പൊതു മാപ്പ് യുഎഇയടക്കം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ ഉണ്ടായ പരിഭ്രാന്തിയും ഏറ്റവുമേറെയുണ്ടായിരുന്ന ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ നാട്ടിലയക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തിരക്കേറി വീര്‍പ്പുമുട്ടിയതും അടക്കം വാര്‍ത്തകളുടെ വല്ലാത്ത അതിപ്രസരമായിരുന്നു ആ കാലഘട്ടത്തില്‍. ഈ സംഭവ വികാസങ്ങളൊക്കെയും പ്രവാസികളുടെ അതിജീവനത്തിന്ആപത്തായി മാറിയപ്പോള്‍ ഇനി എന്ത്, എങ്ങിനെ രക്ഷപ്പെടും എന്ന് അവിടെയുള്ളവരും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് നാട്ടിലുള്ളവരും ആകുലപ്പെടുന്ന നാളുകളായിരുന്നു അന്ന്.

മാധ്യമ രംഗത്ത് ബേവിഞ്ച അബ്ദുല്ല കൈവെക്കാത്ത ശാഖകളില്ല. ലേഖകനായും പത്രാധിപരായും പത്രമുടമയായും പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ഇറക്കുമതിക്കാരനായും അദ്ദേഹം പരിലസിച്ചിരുന്നു. 1980 ജൂണ്‍ 26 മുതല്‍ 28 വര്‍ഷങ്ങള്‍ മാതൃഭൂമിയുടെ ഗള്‍ഫ് - മിഡില്‍ ഈസ്റ്റ് മുഖ്യ പ്രതിനിധിയായും പിന്നീട് 1986 മുതല്‍ അവരുടെ വിതരണ - പരസ്യ ശൃംഖലയുടെ സ്വതന്ത്ര ഏജന്‍സിയായും പ്രവര്‍ത്തിച്ചു. ഗള്‍ഫിലെ ആദ്യത്തെ പ്രമുഖ ദിനപത്രമായ Khaleej Times ല്‍ Kerala News എന്ന പ്രതിവാര കോളവും എഴുതിയിരുന്നു, ചില സ്‌പെഷല്‍ റിപ്പോര്‍ട്ടുകളും. കേരള ഉപമുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ മരിച്ച പിറ്റേന്ന് ഖലീജ് ടൈംസില്‍ എഴുതിയ അനുസ്മരണലേഖനം അറബികള്‍ക്കും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാര്‍ക്കും സിഎച്ചിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇടയാക്കിയിരുന്നു.1997 ല്‍ മാധ്യമം ആരംഭിച്ചത് മുതല്‍ കുറച്ചു കാലം പ്രത്യേക ലേഖകനായി റിപ്പോര്‍ട്ടുകള്‍ നല്കിയിരുന്നു. കൂടാതെ, ബേവിഞ്ച ചീഫ് എഡിറ്ററും കാസറകോട്ടെ പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയുമായ എന്‍എ അബൂബക്കര്‍ മാനേജിംഗ് എഡിറ്ററും പ്രസിദ്ധ സാഹിത്യകാരന്‍ ടിവി കൊച്ചുബാവ എഡിറ്ററും വിശ്വ സാഹിത്യ പ്രതിഭ എംടി വാസുദേവന്‍ നായര്‍ അഡ്വെസറുമായി ഗള്‍ഫ് വോയ്‌സ് (Gulf Voice) എന്ന ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. മാതൃഭൂമിയില്‍ ദൈനം ദിന വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കും എഡിറ്റ് പേജ് കോളങ്ങള്‍ക്കും പുറമെ എല്ലാ വിഭാഗങ്ങളും സൂക്ഷ്മതയോടെ ബേവിഞ്ച കൈകാര്യം ചെയ്തിരുന്നു. ക്രിക്കറ്റ്, സിനിമ, വ്യവസായം, സാമുഹികം, രാഷ്ട്രീയം, മതം അങ്ങിനെ എല്ലാമെല്ലാം. .

ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തും ഇസ്രാഈല്‍ പ്രധാനമന്ത്രിയും തമ്മില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ 1992 സെപ്തംബറില്‍ ആദ്യത്തെ സമാധാന ഉടമ്പടിയായ ഓസ്ലോ കരാര്‍ വൈറ്റ് ഹൗസില്‍ ഒപ്പ് വെച്ച ചടങ്ങ് വാഷിംഗ്ടണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏക മലയാള മാധ്യമ പ്രവര്‍ത്തകന്‍ബേവിഞ്ച അബ്ദുല്ലയായിരുന്നു. അന്ന് പിടിഐ ചെയര്‍മാനായിരുന്ന ബഹുമുഖ പ്രതിഭ എംപി വീരേന്ദ്രകുമാറുമൊന്നിച്ചാണ് അമേരിക്കയില്‍ പോയത്. ഗള്‍ഫ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, രാഷ്ട്രപതി അബ്ദുല്‍ കലാം, വാജ്പേയ് സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി, മന്ത്രി സുഷമ സ്വരാജ്, ഗള്‍ഫ് സന്ദര്‍ശിച്ച കേരളത്തിലെ മിക്ക രാഷ്ട്രീയ നേതാക്കള്‍, വിവിധ കാലഘട്ടങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകന്മാര്‍, വിവിധ മത നേതാക്കള്‍, മലയാളത്തിലെയും ഹിന്ദിയിലെയും സിലബ്രിറ്റികളായ നടീ നടന്മാര്‍, ഗവാസ്‌കര്‍ , കപില്‍ ദേവ്, അസ്ഹറുദ്ദീന്‍ മുതല്‍ ടെണ്ടുക്കല്‍ക്കര്‍ വരെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍, ക്യാപ്റ്റനായിരുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തുടങ്ങി മിക്ക അന്താരാഷ്ര ക്രിക്കറ്റര്‍മാര്‍ അങ്ങിനെ വിവിധ മേഖലകളിലെ പ്രമുഖരെല്ലാം ബേവിഞ്ചയുടെ തൂലികയിലൂടെ കടന്നു പോയിട്ടുണ്ട്.

ഇതിനൊക്കെ പുറമെ ഗള്‍ഫിലെ സാമൂഹിക, സാംസ്‌കാരിക, കലാ, മാധ്യമ കൂട്ടായ്മകളുടെയെല്ലാം തലപ്പത്ത് ബേവിഞ്ചണ്ടായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലുള്ള ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ അംഗത്വമുണ്ടായിരുന്ന Indian Relief committee യുടെ ദീര്‍ഘകാല പ്രസിഡണ്ട്, ദുബായിലെ എട്ടു മലയാളി മതേതര - കലാ - ദുരിതാശ്വാസ സംഘടനകളുടെ സംയുക്ത കൂട്ടായ്മയയായിരുന്ന United Malayalee Asosciation (UMA) കണ്‍വീനര്‍, ദുബായിലെ മാധ്യമ കൂട്ടായ്മയായ Indian Media Forum സ്ഥാപക അഡ്വെസറി സമിതി ചെയര്‍മാന്‍, UAE KMCC സ്ഥാപക ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലക്കാരുടെ മതേതര കൂട്ടായ്മയായ KESEF (Kasaragod Expatriats' Socio Economic Forum) സ്ഥാപക ചെയര്‍മാന്‍ തുടങ്ങി പറയാന്‍ ഇനിയുമെത്രയോ ബാക്കിയുള്ള സംഘടനകളുടെ സാരഥി എന്നീ നിലകളില്‍ സ്തുത്യര്‍ഹനായി ബേവിഞ്ച അബ്ദുല്ല പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ കുറച്ചുകാലമായി നാട്ടില്‍ താമസമാക്കിയപ്പോള്‍ നിലവില്‍ കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനയായ MSS ന്റ സംസ്ഥാന മീഡിയ സെല്‍ ചെയര്‍മാനും മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലറുമായി പ്രവര്‍ത്തിക്കുന്നു. കൂടാതെകെഎംസിസി സ്ഥാപക അംഗങ്ങളുടെ കൂട്ടായ്മയായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന KMCC Founders Organisation ന്റെ വൈസ് ചെയര്‍മാനുമാണ്. അങ്ങനെ സമസ്ത മേഖലകളിലും ഇപ്പോഴും സര്‍വ്വ സജീവമാണ് ബേവിഞ്ച അബ്ദുല്ല. മാധ്യമ രംഗത്ത് നിന്ന് പിറകോട്ടില്ല. നടേ പറഞ്ഞ ഗള്‍ഫ് വോയ്സ് ഓണ്‍ലൈന്‍ ഡൈലി ആയി ഈയ്യടുത്ത് പുന:പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.. ചീഫ് എഡിറ്ററായി ബേവിഞ്ചയും മാനേജിംഗ് എഡിറ്ററായി എന്‍എ അബൂബക്കറും തന്നെയാണ് ഉള്ളത്.

കാസര്‍കോട് ചെങ്കള ഗ്രാമത്തിലെ ബേവിഞ്ച (പഴയ മേനം) മമ്മൂട്ടി ഹാജി - ഖദീജ ദമ്പതികളുടെ മൂത്തമകനായ ബേവിഞ്ച അബ്ദുല്ല എംഎസ്എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കും പൊതു രംഗത്തേക്കും കടന്നു വന്നത്.വക്കീലായി കോഴിക്കോട് കോടതികളിലും കേരള ഹൈക്കോടതിയിലും കുറച്ചു കാലം പ്രാക്റ്റീസ് ചെയ്തിരുന്നു. ഏറെ താമസിയാതെ അഭിഭാഷക വൃത്തി ഉപേക്ഷിച്ച് മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുത്തു.ഗള്‍ഫിലെത്തി മാതൃഭൂമി പ്രതിനിധിയാകുന്നതിന് മുന്നേ കുറച്ചു കാലം ദുബായില്‍ ലീഗല്‍ കണ്‍സല്‍റ്റന്റായും ജോലിയെടുത്തിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, മികച്ച പ്രഭാഷകനും ഒക്കെയായി തിളങ്ങിയ ബേവിഞ്ച ഇതുവരെയായി ഗ്രന്ഥകാരനായിട്ടില്ല. അതിന് മാത്രം താനായിട്ടില്ലെന്ന തോന്നലാണ് അദ്ദേഹത്തിന്. പുസ്തകം എത്രയും എഴുതാം. അവ വായനക്കാര്‍ക്കും ജനങ്ങള്‍ക്കും താല്പര്യമുള്ളവയാവണ്ടെ എന്നാണ് അദ്ദേഹം പറയുന്നത്.

പായിപ്ര രാധാകൃഷ്ണന്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നപ്പോള്‍ ബേവിഞ്ചയുടെ പരശ്ശതം കാലികപ്രസക്തമായ ലേഖനങ്ങള്‍ ചേര്‍ത്ത് ഒന്നിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാമെന്ന ഒരു നിര്‍ദേശം മുന്നോട്ട് വച്ചു. എന്തുകൊണ്ടോ ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ബേവിഞ്ച വലിയ ആഭിമുഖ്യം കാണിച്ചില്ല. മൂന്ന് മാസം മുമ്പ് ഞാനും ഇബ്രാഹിം ചെര്‍ക്കളയുംക്ഷണിക്കാതെ തന്നെ ബേവിഞ്ച അബ്ദുല്ലയുടെ വീട്ടില്‍ പോയി.ബൈന്‍ഡ് ചെയ്തു കെട്ടിയതും അടുക്കും ചിട്ടയുമില്ലാതെ വാരികെട്ടിയിട്ടുള്ളതുമായ ആയിരക്കണക്കിന് ലേഖനങ്ങളുടെയും റിപ്പോര്‍ട്ടുകൂടെയും ശേഖരം കണ്ടു. മാസങ്ങള്‍ ഇരുന്ന് വായിക്കേണ്ടവ.വളരെ പ്രധാനമെന്ന് തന്റെ ഓഫീസിലെ സെക്രട്ടറി കരുതിയ കോപ്പികള്‍ മാത്രമേ ഇവിടെയുള്ളു. വലിയ തൂക്കക്കൂലി പേടിച്ച് ഫോട്ടോകള്‍ അടക്കമുള്ള മറ്റൊരുവന്‍ശേഖരം ദുബായില്‍ ഉപേക്ഷിച്ചു.

കുറേ അലസതയും അശ്രദ്ധയുമാണ് കാരണമെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. സ്വന്തത്തെക്കുറിച്ച് ചില വിവരങ്ങള്‍ ഞങ്ങള്‍ മൂന്ന് മാസമെടുത്തു. തന്റെ മുഴുവന്‍ എഴുത്തുകളും ഫോട്ടോകളും കൃത്യമായി സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവത്രെ. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതാനുഭവങ്ങളെ കുറിച്ച് കൂടുതല്‍അറിയാനുള്ള കൗതുകത്തോടെ ന്യൂ ബേവിഞ്ചയിലെ വീട്ടില്‍ പോയി അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളുടെ രത്‌നച്ചുരുക്കമാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.

Keywords: Kasaragod, Kerala, Top-Headlines, Bevinja, Gulf, Kuwait, War, Chengala, Muslim-league, Mews, Media Worker, Dubai, Adv. Bevinja Abdullah from Middle East.

Post a Comment