Join Whatsapp Group. Join now!
Aster MIMS 10/10/2023

Vijay Babu Arrested | പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kochi,news,complaint,Arrested,Actor,Police,Trending,Kerala,

കൊച്ചി: (www.kasargodvartha.com) പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കഴിഞ്ഞദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. വിജയ് ബാബുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
                         
Malayalam actor Vijay Babu arrested in assault case, Top-Headlines, Kochi, News, Molestation, High Court of Kerala, Arrested, Police, Cine Actor, Trending, Kerala.

തിങ്കളാഴ്ച രാവിലെ എറണാകുളം സൗത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിങ്കളാഴ്ച മുതല്‍ ജുലൈ മൂന്നാം തീയതി വരെ രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുമണി വരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്.

അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും. വിജയ് ബാബു നടിയുമായി താമസിച്ചെന്ന് പരാതിയില്‍ പറയുന്ന ഹോടെല്‍മുറി ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 22നാണ് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി പുതുമുഖ നടി പൊലീസിനെ സമീപിച്ചത്. പരാതി വിവരം അറിഞ്ഞതിനു പിന്നാലെ ഫേസ്ബുക് ലൈവിലൂടെ പ്രത്യക്ഷപ്പെട്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബു രാജ്യം വിട്ടു. ആദ്യം ദുബൈയിലേക്ക് കടന്ന താരം പിന്നീട് ജോര്‍ദാനിലേക്ക് പോവുകയായിരുന്നു.

തുടര്‍ന്ന് വിജയ് ബാബുവിനായി പൊലീസ് ലുകൗട് നോടിസ് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട് റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈകോടതി ഇടപെടലിലാണ് വിജയ് ബാബു നാട്ടിലെത്തി മുന്‍കൂര്‍ ജാമ്യം നേടിയത്. ഇതിനിടെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ലൈംഗികപീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹൈകോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേ സമയം ഇരയ്‌ക്കൊപ്പമാണെന്നും അവരെയാണ് വിശ്വാസമെന്നും പ്രഖ്യാപിച്ച് സിനിമയിലെ വനിതകളുടെ സംഘടന ഉള്‍പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ പൊലീസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: Malayalam actor Vijay Babu arrested in assault case, Top-Headlines, Kochi, News, Molestation, High Court of Kerala, Arrested, Police, Cine Actor, Trending, Kerala.

Post a Comment