Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | തമിഴ്‌നാട്ടിലെ സില്‍ക് കംപനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 4 പേരില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Accused in Rs 12 lakh fraud case, arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയഡുക്ക: (www.kasargodvartha.com) തമിഴ്‌നാട്ടിലെ സില്‍ക് കംപനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നാല് പേരില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന കേസിലെ പ്രതിയെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസുറു ജില്ലയിലെ ആര്‍വി ഹിരേമത്ത് (48) ആണ് അറസ്റ്റിലായത്.
            
News, Kerala, National, Top-Headlines, Arrested, Accused, Fraud, Cheating, Karnataka, Police, Accused in Rs 12 lakh fraud case, arrested.

ജോലി വാഗ്ദാനം ചെയ്ത് മുങ്ങിയ ഇയാള്‍ക്കെതിരെ തട്ടിപ്പിന് ഇരയായവര്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ മൈസൂറില്‍ നടത്തിയ തിരച്ചിലിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബദിയഡുക്ക ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും സംഘവും സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച കോടതില്‍ ഹാജരാക്കി.

Keywords: News, Kerala, National, Top-Headlines, Arrested, Accused, Fraud, Cheating, Karnataka, Police, Accused in Rs 12 lakh fraud case, arrested.
< !- START disable copy paste -->

Post a Comment