മലപ്പുറം : (www.kasargodvartha.com) അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്‌കാരം ഇ സന്ധ്യയുടെ 'വൈലറ്റ്' എന്ന പുസ്തകം അര്‍ഹമായി. കൊളത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഴത്തുള്ളി പബ്ലികേഷന്‍ ബി ആര്‍ ഫൗന്‍ഡേഷനുമായി സഹകരിച്ചാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്.
അശ്‌റഫ് കാവില്‍, അന്‍സാര്‍ കൊളത്തൂര്‍, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ജൂണ്‍ 26 ഞായഴ്ച വൈകുന്നേരം മൂന്നുമണിക്ക് മലപ്പുറം കൊളത്തൂരില്‍ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാര്‍ സംഗമിക്കുന്ന വേദിയില്‍ വെച്ച് പുരസ്‌കാരം സമര്‍പിക്കും.
Keywords: 5th Mazhathulli Story Award for 'Violet', Malappuram, News, Award,Top-Headlines, Kerala.