Join Whatsapp Group. Join now!
Aster MIMS 10/10/2023

2 Young women eloped | '18 കാരിയും 19 കാരിയും ഒളിച്ചോടി'

2 Young women eloped #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചീമേനി: (www.kasargodvartha.com) രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 18 കാരിയും 19കാരിയും കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയാണ് വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതാവുകയായിരുന്നു.                      

News, Kerala, Kasaragod, Top-Headlines, Eloped, Police, Women, Investigation, Case, Complaint,  2 Young women eloped .

തുടർന്ന് ബന്ധുക്കൾ ചീമേനി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിൻ്റെ കൂടെ ഒളിച്ചോടിയതായി വ്യക്തമാകുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

അതിനിടെ മറ്റൊരു സംഭവത്തിൽ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയും കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. ബന്ധുവായ യുവാവിനോടൊപ്പം ഒളിച്ചോടിയതായാണ് പരാതി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി ഒളിച്ചോടിയതാണെന്ന് ബോധ്യമായതെന്ന് അധികൃതർ പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Eloped, Police, Women, Investigation, Case, Complaint,  2 Young women eloped .

< !- START disable copy paste -->

Post a Comment