Join Whatsapp Group. Join now!
Aster MIMS 25/06/2023

Eloped | 'പ്രണയം അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയ 18 കാരി അവിടെ നിന്നും കാമുകനോടൊപ്പം ഒളിച്ചോടി'

18-year-old girl eloped #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com) പ്രണയം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് കാമുകന്റെ കണ്ണില്‍ പെടാതിക്കാന്‍ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ച പതിനെട്ടുകാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.
           
18-year-old girl eloped,Kerala, Kasaragod, Trikaripur, News, Top-Headlines, Eloped, Police, Police Station, Woman, Complaint, Case.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനെട്ടുകാരിയെയാണ് വീട്ടുകാര്‍ തൃക്കരിപ്പൂരിന് സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയത്.

തിങ്കളാഴ്ച വൈകുന്നേരം ബൈകിലെത്തിയ കാമുകനൊപ്പം പെണ്‍കുട്ടി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടുകയായിരുന്നു.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വന്തം വീട്ടില്‍ നിന്നും പതിനെട്ടുകാരിയെ ഈ മാസം 18 മുതല്‍ വീട്ടുകാര്‍ തൃക്കരിപ്പൂരിനടുത്തുള്ള ബന്ധുവീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.

കാമുകിയെകുറിച്ച് വിവരമൊന്നുമില്ലാതെയായപ്പോള്‍ ഇരുപത്തിരണ്ടുകാരനായ കാമുകന്‍ രണ്ടു ദിവസത്തെ തെരച്ചലിനൊടുവില്‍ കാമുകിയുടെ പുതിയ വാസസ്ഥലം കണ്ടെത്തി ബൈകുമായി തൃക്കരിപ്പൂരില്‍ എത്തുകയായിരുന്നു.

രാവിലെ മുതല്‍ വീട്ടു പരിസരത്ത് ചുറ്റി തിരിഞ്ഞ യുവാവ് കാമുകിക്ക് സിഗ്‌നല്‍ നല്‍കി ബന്ധുവീട്ടില്‍ നിന്നും പുറത്തേക്ക് ചാടിച്ച് ബൈകില്‍ രക്ഷപ്പെടുകയായിരുന്നു.

യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ വളപട്ടണത്തെ വീട്ടില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ തൃക്കരിപ്പൂരിലെ വീട്ടിലെത്തി ബന്ധുക്കളുമായി ചെന്ന് ചന്തേര പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: 18-year-old girl eloped,Kerala, Kasaragod, Trikaripur, News, Top-Headlines, Eloped, Police, Police Station, Woman, Complaint, Case.
< !- START disable copy paste -->

Post a Comment