മാവിലാകടപ്പുറം: (www.kasargodvartha.com) കാക്കടവ് പുഴയില്‍മുങ്ങി മരിച്ച എസ്എസ്എഫ് പ്രവര്‍ത്തകനും സാഹിത്യോത്സവ് പ്രതിഭയുമായ ബിലാല്‍ മാവിലാടത്തിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി.
അന്ത്യയാത്ര നല്‍കാന്‍ നിരവധി പേരാണ് ബിലാലിന്റെ വീടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പരിയാരം മെഡികല്‍ കോളജില്‍ നിന്നും പോസ്റ്റ് മോര്‍ടം കഴിഞ്ഞ് മൃതദേഹം വിടിലെത്തിയപ്പോള്‍ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും സജീവമായുണ്ടായിരുന്ന ബിലാല്‍ എസ്എസ്എഫ് സാഹിത്യോത്സവ് സംസ്ഥാന തലത്തില്‍ വരെ മത്സരിച്ചിട്ടുണ്ട്. മികച്ച ഗായകന്‍ കൂടിയായിരുന്നു.
മാവിലിടം വലിയ ജുമുഅത് പള്ളിയില്‍ രണ്ടു തവണ മയ്യിത്ത് നിസ്‌കാരം നടത്തി. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ത്വയ്യബുല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ബാഖിര്‍ തങ്ങള്‍ നേതൃത്വം നല്‍കി. മാവിലാടം മഹല്ല് ഖാസി അബ്ദുല്‍ ജലീല്‍ സഖാഫി, കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖദര്‍ മദനി,
വെളുത്ത പൊയ്യ മഹല്ല് ഖാസി ശരീഫ് സഅദി മാവിലാടം, യൂസുഫ് മദനി ചെറുവത്തൂര്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, ശകീര്‍ പെട്ടിക്കുണ്ട്, പടന്ന ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി വി അസ്ലം, ഗ്രാമ പഞ്ചായതംഗം ഖാദര്‍ പാണ്ട്യാല, മഹല്ല് സെക്രടറി റസാഖ് മാഷ്, പി കെ അബദുല്ല മൗലവി, ഉസ്മാന്‍ പാണ്ട്യാല, ശരീഫ് മാടാപ്പുറം, അബ്ദുര്‍ റശീദ് സഅദി പൂങ്ങോട്, ശംസീര്‍ സൈനി ത്വാഹ നഗര്‍, റഈസ് മുഈനി അത്തൂട്ടി, റാശിദ് സഅദി ഉദിനൂര്‍ തുടങ്ങിയവര്‍ അന്ത്യകര്‍മ ചടങ്ങില്‍ പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Top-Headlines, Burial, Drown, Postmortem, SSF, Young man's body buried