Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident Death | കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു; 3 പേർക്ക് പരിക്ക്

Young man died after car goes out of control and crashes into wall; 3 injured#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) സംസ്ഥാന പാതയിൽ ചിത്താരി പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. മുക്കൂട് കൂട്ടക്കനിയിലെ സാദത് (32) ആണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കൂട് സ്വദേശികളായ പ്രസാദ് (32), സുധീഷ് (28), സാബിർ (25) എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്.
  
Kasaragod, Kerala, Kanhangad, News, Youth, Death, Accidental-Death, Accident, Injured, Car, Hospital, Mangalore, Young man died after car goes out of control and crashes into wall; 3 injured

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാക്കൾ സഞ്ചരിച്ച കെ എൽ 60 എൽ 6677 കാർ പെട്രോൾ പമ്പിനോട് ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ സാദതിനെ മംഗ്ളുറു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.



Keywords: Kasaragod, Kerala, Kanhangad, News, Youth, Death, Accidental-Death, Accident, Injured, Car, Hospital, Mangalore, Young man died after car goes out of control and crashes into wall; 3 injured.< !- START disable copy paste -->

Post a Comment