മുംബൈ: (www.kasaragodvartha.com) മുംബൈ ഗോരേഗാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒല ഡ്രൈവര്‍ അറസ്റ്റില്‍.
മെയ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. മുംബൈയിലെ ഗോരേഗാവില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആരേ പൊലീസ് സ്റ്റേഷനാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മെയ് 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഗോരേഗാവില്‍ താമസിക്കുന്ന 29 കാരനായ മുരാരി കുമാര്‍ സിംഗ് ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
'ഇയാള്‍ യഥാര്‍ഥത്തില്‍ ബിഹാറില്‍ നിന്നുള്ളയാളാണെന്നും ഇയാള്‍ക്കെതിരെ നേരത്തെ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പിഎസ്‌ഐ സചിന്‍ പഞ്ചാല്‍ പറഞ്ഞു.
Keywords: Mumbai: Ola driver arrested for molesting 15-year-old girl in Goregaon, Mumbai, News, Arrest, Molestation, Girl, Complaint, National.