Join Whatsapp Group. Join now!
Aster MIMS 10/10/2023

Valley of Flowers | വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍, അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതി; സ്വര്‍ഗം താണിറങ്ങി വന്ന ഭൂപ്രദേശമാണ് ദേശീയ ഉദ്യാനമായ പൂക്കളുടെ താഴ് വര

Valley of Flowers National Park Uttarakhand #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിയും കണ്‍കുളിര്‍ക്കെ ആസ്വദിക്കാവുന്ന പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും ബ്രഹ്‌മ കമലം പോലുള്ള അപൂര്‍വമായ പുഷ്പങ്ങളും മറ്റ് നിരവധി പൂക്കളും ചിത്രശലഭങ്ങളും കസ്തൂരിമാനുകളും ചുവന്ന കുറുക്കന്മാരും അങ്ങനെ എല്ലാം കൊണ്ടും സ്വര്‍ഗം താണിറങ്ങി വന്ന ഭൂപ്രദേശമാണ് ദേശീയ ഉദ്യാനമായ പൂക്കളുടെ താഴ് വര (Vally of Flowers).

ജൂണ്‍ മുതല്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ മാസങ്ങളില്‍ നൂറുകണക്കിന് പുഷ്പ ഇനങ്ങളാല്‍ ഇവിടം നിറയും. അവയുടെ സുഗന്ധം ഏത് മനുഷ്യനെയും ശാന്തനാക്കുകയും സന്തോഷവാനാക്കുകയും ചെയ്യും. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിലെ ചമോലി ജില്ലയില്‍ 87 ചതുരശ്ര കിലോമീറ്ററില്‍ ഈ പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നു. 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം രാജ്യത്തെ ഏറ്റവും വലിയ ജൈവമണ്ഡലങ്ങളില്‍ ഒന്നായ നന്ദാദേവിയുടെ ഭാഗമാണ്.

New Delhi, News, National, Top-Headlines, North-India-Travel-Zone, Travel, Tourism, Travel&Tourism, Uttarakhand, Valley of Flowers National Park Uttarakhand.

ഘങ്കാരിയ വില്ലേജില്‍ നിന്ന് ആരംഭിക്കുന്ന ഈ ദേശീയോദ്യാനത്തില്‍ നിന്ന് പ്രസിദ്ധമായ സിഖ് തീര്‍ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള വഴി തിരിച്ചുവിടുന്നു. 17 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം ഈ ഉദ്യാനത്തിലെത്താന്‍. 2004 മുതല്‍ യുനെസ്‌കോയുടെ ലോക ജൈവസംരക്ഷണ ശൃംഖലയില്‍ ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെട്ടിരിക്കുന്നു.

Keywords: New Delhi, News, National, Top-Headlines, North-India-Travel-Zone, Travel, Tourism, Travel&Tourism, Uttarakhand, Valley of Flowers National Park Uttarakhand.

Post a Comment