Join Whatsapp Group. Join now!
Aster MIMS 10/10/2023

Rajyasabha Election | രാജ്യസഭ തെരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുഖ്താർ അബ്ബാസ് നഖ്‌വി എന്നിവരുടെ കാലാവധി അവസാനിക്കുന്നു; കോൺഗ്രസിലും പ്രമുഖർ പടിയിറങ്ങുന്നു

Union Ministers Nirmala Sitharaman, Piyush Goyal and Mukhtar Abbas Naqvi end their terms in Rajyasabha #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ രാജ്യസഭാ കലാവധി പൂര്‍ത്തിയാകുന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനമിറങ്ങി. മൂവര്‍ക്കും വീണ്ടും അവസരം ലഭിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം, പി ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പടേല്‍ എന്നിവരുടെ ഒഴിവലേക്കും തെരഞ്ഞെടുപ്പ് നടക്കും.
  



രാജ്യസഭയില്‍ നിന്ന് 57 പേരുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. ജൂണ്‍ 10നാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്താന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളാണ് ഒഴിവുവരുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആറു സീറ്റു വീതവും.

ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, പ്രഫുല്‍ പടേല്‍ എന്നിവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമോ എന്ന് യാതോരു സൂചനയും ഇതുവരെ ലഭ്യമല്ല. ചിദംബരത്തിനെതിരെ പുതിയ കേസ് ഇഡി എടുത്ത പശ്ചാത്തലത്തിലും മമതാ ബാനര്‍ജി സര്‍കാരിന് വേണ്ടി അദ്ദേഹം കൊല്‍കത ഹൈകോടതിയില്‍ ഹാജരായതും വിവാദമായിരുന്നു. കോണ്‍ഗ്രസിനെതിരായ കേസിലാണ് അദ്ദേഹം വാദിക്കാനെത്തിയത്.


Keywords: India,New Delhi,National,RajyaSabha-Election,Congress,Politics,Leader, Union Ministers Nirmala Sitharaman, Piyush Goyal and Mukhtar Abbas Naqvi end their terms in Rajyasabha

Post a Comment