Join Whatsapp Group. Join now!
Aster MIMS 10/10/2023

Temple Festival | ഉദുമ കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവം മെയ് 23 മുതൽ 26 വരെ

Uduma Kotharambath Chuliyar Bhagwati Temple Festival from May 23 to 26, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഉദുമ കോതാറമ്പൻ തറവാടും നാട്ടുകാരും സംയുക്തമായി നടത്തുന്ന കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം മെയ് 23 മുതൽ 26 വരെ നടക്കുമെന്ന് ആഘോഷ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകുന്നേരം ആറ് മണിക്ക് ഉദയൻ ആചാരി നീലേശ്വരത്തിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പൂജ നടക്കും. 24ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ മുത്തു കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അച്ചേരിമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
                 
News, Kerala, Kasaragod, Top-Headlines, Temple Fest, Temple, Video, Conference, Press meet, Uduma Kotharambath Chuliyar Bhagwati Temple, Uduma Kotharambath Chuliyar Bhagwati Temple Festival from May 23 to 26.

വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രീശ്വരനെ വരവേൽക്കൽ, ആറ് മണിക്ക് സർവൈശ്വര്യ വിളക്കുപൂജ,

എഴ് മണി മുതൽ വിവിധ പൂജാധി കർമങ്ങൾ, എട്ട് മണിക്ക് പെർലടുക്കം ഗോപാലകൃഷ്ണ ക്ഷേത്ര മാതൃസമിതിയും കേളോത്ത് മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയും അവതരിപ്പിക്കുന്ന തിരുവാതിര, 8.30ന് ക്ഷേത്ര പരിസരത്തെ കലാകാരന്മാരുടെ നേതൃത്വത്തിൽ നാടൻ പാട്ടും പുള്ളുവൻ പാട്ടും, 9.30 ന് അരവത്ത് നാട്യ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന പിന്നൽ കോൽക്കളി എന്നിവ നടക്കും.



25ന് രാവിലെ ആറ് മണി മുതൽ വിവിധ പൂജാധി കർമങ്ങൾ, വൈകുന്നേരം ആറ് മണിക്ക് അധിവാസ ഹോമം, കലശപൂജ, ധ്യാനാധിവാസം, ത്രികാല പൂജ, രാത്രി പൂജ, ഏഴ് മണിക്ക് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന, 7.30ന് വിശ്വഭാരതി പരിയാരം അവതരിപ്പിക്കുന്ന തിരുവാതിര, എട്ട് മണിക്ക് ക്ഷേത്ര പരിസരത്തെ വനിതകൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, ഒമ്പത് മണിക്ക് ഉദുമ പടിഞ്ഞാർ ഒദവത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി എന്നിവ സംഘടിപ്പിക്കും. 26ന് രാവിലെ 4.30 മുതൽ ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ആറ് മുതൽ പ്രതിഷ്ഠ, തുടർന്ന് വിവിധ പൂജാധി കർമങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ വി രഘുനാഥൻ മാസ്റ്റർ, കുഞ്ഞിരാമൻ ആകാശ്, ബി ഭാസ്കരൻ, അനിൽ കപ്പണക്കാൽ, കെ നാരായണൻ, കെ പീതാംബരൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Temple Fest, Temple, Video, Conference, Press meet, Uduma Kotharambath Chuliyar Bhagwati Temple, Uduma Kotharambath Chuliyar Bhagwati Temple Festival from May 23 to 26.
< !- START disable copy paste -->

Post a Comment