തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്നാണ് നിഗമനം. വീട്ടിനകത്ത് രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിയ സഹോദരന്റെ ഭാര്യയാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പരപ്പ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിലെ അന്തേവാസിയാണ് രേഷ്മ. ഇവിടേക്ക് പോകുന്നതിനെ ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Kerala, Kasaragod, Top-Headlines, Died, Dead, Panathur, Death, Suicide, Endosulfan, Endosulfan-victim, Two women found dead.