Trawling ban | ട്രോളിംഗ് നിരോധനം ജൂണ്‍ 9ന് ആരംഭിക്കും; 52 ദിവസം നീണ്ടുനിൽക്കും; മീൻപിടുത്ത തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി അധികൃതർ
May 31, 2022, 21:36 IST
കാസർകോട്: (www.kasargodvartha.com) ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനം തുടരും. മീൻ തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധനം സംബന്ധിച്ച ജില്ലാതല യോഗത്തിൽ വിശദീകരിച്ചു.
ട്രോളിംഗ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മീൻപിടുത്ത തൊഴിലാളികള്‍ ബയോമെട്രിക് ഐഡി കാര്‍ഡ് നിര്‍ബന്ധമായും കരുതണം. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചു പൂട്ടും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും.
അന്യസംസ്ഥാന ബോടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ടുപോകണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരു ഇന്‍ബോര്‍ഡ് വളളത്തിന് ഒരു കാരിയര്‍ മാത്രം അനുവദിക്കും. കാരിയറില്‍ പരമാവധി അഞ്ച് തൊഴിലാളികളെ വരെ അനുവദിക്കും. കാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപോർട് ചെയ്യണം.
മീൻപിടുത്തത്തിന് പോകുന്നവര്‍ ഫിഷറീസ് സ്റ്റേഷനുകളില്‍ നിന്നും പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം. രക്ഷാപ്രവര്‍ത്തനം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ഏകോപിപ്പിക്കും. അടിയന്തിര സാഹചര്യം ആവശ്യമായി വരുമ്പോള്‍ നേവിയുടെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ മീൻപിടുത്ത തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
ട്രോളിംഗ് നിരോധനം ജില്ലാതല യോഗം ചേർന്നു
ട്രോളിംഗ് നിരോധനം ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മീൻപിടുത്ത തൊഴിലാളി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ഫിഷറീസ് ഡപ്യൂടി ഡയറക്ടർ പി വി സതീശൻ ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദീകരിച്ചു. തളങ്കര, കുമ്പള , അഴിത്തല തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Ban, Fisher-Workers, Fish, Fishermen, District Collector, Sea, District, Trawling Ban, Trawling ban from June 9.
< !- START disable copy paste --> 