Join Whatsapp Group. Join now!
Aster MIMS 10/10/2023

Train Time | കണ്ണൂർ, കാർവാർ എന്നിവിടങ്ങളിൽ നിന്ന് ബെംഗ്ളൂറിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം ജൂൺ 1 മുതൽ കുറയും; യാത്രക്കാരിൽ ആഹ്ലാദം

Train journey from Mangaluru and Karwar to Bengaluru to be shorter from June 1 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) കാർവാർ-ബെംഗ്ളുറു ട്രെയിനിന്റെ എത്തിച്ചേരൽ സമയം 45 മിനിറ്റും കണ്ണൂർ-ബെംഗ്ളുറു ട്രെയിനിന്റെ എത്തിച്ചേരൽ സമയം 20 മിനിറ്റും കുറയ്ക്കാൻ സൗത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തീരുമാനിച്ചത് കാസർകോട്ട് നിന്നടക്കം ബെംഗ്ളൂറിലേക്ക് ട്രെയിനിൽ യാത്രചെയ്യുന്നവർക്ക് ആഹ്ലാദം പകരുന്നു. ജൂൺ ഒന്ന് മുതൽ പുതിയ സമയം നിലവിൽ വരും. എന്നാൽ ഈ ട്രെയിനുകൾ മടങ്ങിയെത്തുന്ന സമയത്തിന് മാറ്റമില്ല.
    
Train journey from Mangaluru and Karwar to Bengaluru to be shorter from June 1,National, Mangalore, Karnataka, Kannur, Train, Kasaragod, Railway station.

ഇതോടെ മംഗ്ളൂറിൽ നിന്ന് ബെംഗ്ളൂറിലേക്കുള്ള യാത്ര 10.20 മണിക്കൂറും കാർവാറിൽ നിന്ന് ബെംഗ്ളൂറിലേക്ക് 13.15 മണിക്കൂറുമായി ചുരുങ്ങും. ഹാസനും ശ്രാവണബലഗോളയ്ക്കും ഇടയിൽ അടുത്തിടെ നടന്ന പാളം പുതുക്കൽ പണികൾ, ഹാസൻ-ബെംഗ്ളുറു സെക്ഷനിലെ ട്രെയിനുകളുടെ വേഗത വർധിക്കാൻ കാരണമായി. ഇതോടെയാണ് യാത്രാ സമയം കുറഞ്ഞത്.


എല്ലാ ദിവസവും രാവിലെ 6.50 ന് ബെംഗ്ളൂറിൽ എത്തുന്ന മംഗ്ളുറു സെൻട്രൽ വഴിയുള്ള 16512 നമ്പർ കണ്ണൂർ-ബെംഗ്ളുറു എക്സ്പ്രസ് ജൂൺ ഒന്ന് മുതൽ 6.30 ന് ബെംഗ്ളൂറിലെത്തും. കണ്ണൂർ വൈകീട്ട് 5.05, കാസർകോട് 6.13, പുലർചെ 2.55-ന് ഹാസൻ, 3.21-ന് ചന്നരായപട്ടണം, 3.31-ന് ശ്രാവണബലഗോള, 3.58-ന് ബാലഗംഗാധരനഗർ, 4.29-ന് കുനിഗൽ, 6.04-ന് യശ്വന്ത്പൂർ എന്നിങ്ങനെയാണ് സമയം.

മടക്കയാത്രയിൽ, ബെംഗ്ളൂറിൽ നിന്ന് രാത്രി 9.30-ന് പുറപ്പെടുന്ന 16511 നമ്പർ ട്രെയിൻ ജൂൺ ഒന്ന് മുതൽ രാത്രി 9.35-ന് ബെംഗ്ളുറു സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യശ്വന്ത്പൂർ രാത്രി 9.47, കുനിഗൽ 10.45, ബാലഗംഗാധരനഗർ 11.11, ശ്രാവണബെലഗോള 11.30, ചന്നരായപട്ടണ 11.46, ഹാസൻ 12.40, കാസർകോട് രാവിലെ ഒമ്പത്, കണ്ണൂർ 10.55 എന്നിങ്ങനെയാണ് സമയം.

ട്രെയിൻ നം. 16596 കാർവാർ-ബെംഗ്ളുറു പഞ്ചഗംഗ എക്സ്പ്രസ്, കെഎസ്ആർ ബെംഗ്ളുറു സിറ്റി റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ട് മണിക്ക് പകരം ജൂൺ ഒന്ന് മുതൽ 7.15 ന് എത്തിച്ചേരും. രാവിലെ 6.45 ആണ് യശ്വന്ത്പൂരിലെ സമയം. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 16595 ബെംഗ്ളുറു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് കെഎസ്ആർ ബെംഗ്ളുറു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് 6.45-ന് പകരം 6.50-ന് പുറപ്പെടും.

Keywords: Train journey from Mangaluru and Karwar to Bengaluru to be shorter from June 1,National, Mangalore, Karnataka, Kannur, Train, Kasaragod, Railway station.

< !- START disable copy paste -->

Post a Comment