Join Whatsapp Group. Join now!
Aster MIMS 10/10/2023

Kutch | വിസ്മയങ്ങള്‍ പെയ്തിറങ്ങുന്ന ഇന്‍ഡ്യയുടെ വെളുത്ത മരുഭൂമി, അത്ഭുതകഥകളിലെ ലോകം പോലൊരു വിസ്മയ ലോകം; അതാണ് കച്ച്

'The White Desert of India' Kutch #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) അത്ഭുതകഥകളിലെ ലോകം പോലൊരു വിസ്മയ ലോകം, അതാണ് ഗുജറാതിലെ മരുഭൂപ്രദേശമായ കച്ച്. ആമയുടെ ആകൃതിയുള്ള ഒരു ദ്വീപാണിത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നു. കച്ചില്‍ നിന്ന് നിങ്ങള്‍ക്ക് പാകിസ്ഥാന്റെ ചില ഭാഗങ്ങള്‍ കാണാന്‍ കഴിയും. ഭൂതകാലത്തില്‍ നിന്ന് അതിന്റെ മഹത്വമുള്ള സ്വഭാവം മുറുകെ പിടിക്കുന്ന ഒരു പഴയ നാട്ടുരാജ്യം കൂടിയാണ്. വിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്തെ ഒന്നാമത്തെ ജില്ലയാണ്. പക്ഷെ, ജനസംഖ്യ തീരെ കുറവും.

തെക്കുഭാഗത്ത് കച്ച് ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും ഭാഗങ്ങള്‍ റാന്‍ ഓഫ് കച്ച് മേഖലകളുമാണ്. തെക്കുഭാഗത്തുള്ള ഉയര്‍ന്ന പ്രദേശം സസ്യജാലങ്ങള്‍ വളരെക്കുറഞ്ഞതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും റാന്‍ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്. മഴക്കാലത്ത് ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാന്‍ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം.

New Delhi, News, National, Travel&Tourism, West-India-Travel-Zone, Travel, Tourism, 'The White Desert of India' Kutch.

കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു. പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും രൂപപ്പെട്ടിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ക്രമേണ ചതുപ്പുനിലമായി മാറി. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം.

ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന റാന്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച്, സാംസ്‌കാരിക പരിപാടികള്‍, ചടങ്ങുകള്‍, ഹോട് എയര്‍ ബലൂണിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ എന്നിവയുള്ള വലിയ ക്യാമ്പ് സെറ്റില്‍മെന്റുകളുള്ള എല്ലായിടത്തും ഉണ്ടാകും.

കരകൗശല, എംബ്രോയ്ഡറി വര്‍കുകള്‍, ഫ്ലമിംഗോ സാങ്ച്വറി, വൈല്‍ഡ് ആസ് സാങ്ച്വറി എന്നിവയ്ക്കും കച്ച് പ്രശസ്തമാണ്. റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ ഒരു തുടക്കമാണ് ഭുജ്. കച്ചിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ ഭുജിനടുത്തുള്ള മാണ്ഡവിയിലെ മനോഹരമായ ബീചുകളും സന്ദര്‍ശിക്കേണ്ടതാണ്. പുരാതന പട്ടണമായ ധോലവീര കാണാന്‍ മറക്കരുത്.

Keywords: New Delhi, News, National, Travel&Tourism, West-India-Travel-Zone, Travel, Tourism, 'The White Desert of India' Kutch.

Post a Comment