കാര്‍ ഓടിച്ചിരുന്ന നദീര്‍ അലി, മക്കളും ബന്ധുക്കളുമായ സാറ സുല്‍ത്വാന്‍, അഹമദ് അസ്ലം, ശാഹ്നാജ് അഫ്രീന്‍, അബ്ദുറഹ് മത് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയിലും പിന്നീട് റിയാദ് ബദീഅ കിങ് സല്‍മാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍റുവൈദയിലാണ് അപകടം.
ഉംറ നിര്‍വഹിച്ച് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ അല്‍റുവൈദയില്‍ നിയന്ത്രണം വിട്ട് പലപ്രാവശ്യം മറിഞ്ഞാണ് അപകടമുണ്ടായത്. റെഡ്ക്രസന്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലാഫറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തമിഴ് സംഘം സാമൂഹിക പ്രവര്‍ത്തകനായ ജമാല്‍ സേട്ട് രംഗത്തുണ്ട്.
Keywords: Riyadh, News, Gulf, World, Top-Headlines, Woman, Injured, Accident, Hospital, Tamil woman dies after car overturns in Saudi Arabia.
Keywords: Riyadh, News, Gulf, World, Top-Headlines, Woman, Injured, Accident, Hospital, Tamil woman dies after car overturns in Saudi Arabia.