Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവം; കൂള്‍ബാറിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന് അധികൃതര്‍; സ്ഥാപന ഉടമ ഒളിവില്‍; ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു; രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍

Student dies of food poisoning after eating shawarma; Coolbar not licensed by Department of Food Safety#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com) ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാറിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
  
Cheruvathur, Kasaragod, Kerala, News, Food, Top-Headlines, Case, Arrest, Police, Complaint, Health, Death, Student dies of food poisoning after eating shawarma; Coolbar not licensed by Department of Food Safety.

കഴിഞ്ഞ ജനുവരിയില്‍ ലൈസന്‍സിനായി കൂള്‍ബാര്‍ ഉടമ അഹ് മദ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചിരുന്നുവെങ്കിലും രേഖകളൊന്നും ശരിയല്ലാത്തത് കൊണ്ട് സിസ്റ്റം തന്നെ അപേക്ഷ തള്ളിക്കളഞ്ഞുവെന്നാണ് അധികൃതരുടെ വിശദീകരണം.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ അഹ് മദിനെതിരെ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം ചന്തേര പൊലീസ് കേസെടുത്തതോടെ ഉടമ ഒളിവില്‍ പോയതായാണ് വിവരം.

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ (ഐപിസി സെക്ഷന്‍ 304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (ഐപിസി സെക്ഷന്‍ 308), മായം കലര്‍ന്ന ഭക്ഷണം വില്‍ക്കല്‍ (ഐപിസി സെക്ഷന്‍ 272), കുറ്റം ചെയ്യുക (ഐപിസി സെക്ഷന്‍ 34) എന്നിവ പ്രകാരമാണ് കേസെടുത്തത്. രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏപ്രില്‍ 29നും 30നും ഐഡിയലില്‍ നിന്ന് ചികന്‍ ഷവര്‍മ കഴിച്ചതായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 31 രോഗികളും അറിയിച്ചതായി ജില്ലാ മെഡികല്‍ ഓഫീസര്‍ എ വി രാംദാസ് പറഞ്ഞു.

ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും 10 വയസില്‍ താഴെയുള്ളവരാണ്. 15 വയസ് വരെയുള്ളവരും ഇരുപതിനോടുത്തവരും ചികിത്സയിലുണ്ട്. ഒരു അച്ഛനും മകനും ഇക്കൂട്ടത്തിലുണ്ട്.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ചെറുവത്തൂരിലെയും സമീപ പഞ്ചായതുകളിലെയും 15 ഓളം വിദ്യാര്‍ഥികള്‍ ശനിയാഴ്ച മുതല്‍ ഛര്‍ദിയും മലബന്ധവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്.

ഐഡിയല്‍ കൂള്‍ബാറില്‍ നിന്നും ഏപ്രില്‍ 29ന് ഉച്ചയ്ക്ക് ചികന്‍ ഷവര്‍മ കഴിച്ചതായി എല്ലാവരും ഡ്യൂടി ഡോക്ടര്‍മാരോട് പറഞ്ഞു. എല്ലാവരെയും നിരീക്ഷത്തത്തില്‍ കിടത്തി ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സ നല്‍കിയതായി മെഡികല്‍ ഓഫീസര്‍ അറിയിച്ചു.

മരിച്ച ദേവനന്ദയുടെ നില ഉച്ചയ്ക്ക് 1.15 മണിയോടെയാണ് വഷളാകാന്‍ തുടങ്ങിയത്. ഉച്ചയ്ക്ക് 1.30 ഓടെ ദേവനന്ദ കുഴഞ്ഞു വീഴുകയായിരുന്നു. ഐവി ലൈനും ഓക്സിജനും ഉള്ള ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു ഡോക്ടറും രണ്ട് നേഴ്‌സും ആംബുലന്‍സില്‍ അനുഗമിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും താമസിയാത മരിച്ചു.

ഇതേ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡിഎംഒ ആവശ്യപ്പെട്ടു. പലര്‍ക്കും രക്തസമ്മര്‍ദം കുറവായിരുന്നു. പനി, അയഞ്ഞ മലം, വയറുവേദന എന്നിവയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

ആദ്യത്തെ 15 വിദ്യാര്‍ഥികള്‍ക്ക് ശേഷം ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച മറ്റ് 15 പേരെയും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും ഇവര്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്നന്ന് ഡോ. രാംദാസ് പറഞ്ഞു.

ഭക്ഷ്യവിഷബാധയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്കായി ശിശുരോഗ വിദഗ്ധര്‍ ഉള്‍പ്പെടെ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ചെറുവത്തൂര്‍ സിഎച്‌സിയില്‍ നിയമിച്ചതായും ഡിഎംഒ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂള്‍ബാര്‍ പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍, എഡിഎം എ കെ രമേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Cheruvathur, Kasaragod, Kerala, News, Food, Top-Headlines, Case, Arrest, Police, Complaint, Health, Death, Student dies of food poisoning after eating shawarma; Coolbar not licensed by Department of Food Safety.
< !- START disable copy paste -->

Post a Comment