city-gold-ad-for-blogger

Technology Day | ദേശീയ സാങ്കേതിക ദിനത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മെയ് 11ന് പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജിൽ; വിവിധ മേഖകളിലെ പ്രമുഖർ സംബന്ധിക്കും

കാസർകോട്: (www.kasargodvartha.com) ദേശീയ സാങ്കേതിക ദിനത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മെയ് 11ന് പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സ്റ്റേറ്റ് കൗൻസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവിറോണ്മെന്റും എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
   
Technology Day | ദേശീയ സാങ്കേതിക ദിനത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മെയ് 11ന് പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളജിൽ; വിവിധ മേഖകളിലെ പ്രമുഖർ സംബന്ധിക്കും

നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് കാലികറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ ഉദ്‌ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപൽ സെക്രടറി ഡോ. കെ പി സുധീർ അധ്യക്ഷത വഹിക്കും. നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല റിസർച് ഡീൻ ഡോ. ഷാലിജ് പി ആർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുൻ വി എസ് എസ് സി ഡയറക്ടറുമായ പദ്‌മശ്രീ എം സി ദത്തൻ, എൽ ബി എസ് ഡയറക്ടർ ഡോ. അബ്ദുർ റഹ്‌മാൻ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി രണ്ട് സെമിനാറുകൾ നടക്കും. 'കോവിഡാനന്തര വിദ്യാഭാസവും സുസ്ഥിര വികസനവും' എന്ന വിഷയത്തിൽ കോളജ് ഓഫ് എൻജിനീയറിംഗ് ചെങ്ങന്നൂർ അസോസിയേറ്റ് പ്രൊഫസർ ഡോ. എം വി രാജേഷ് ക്ലാസെടുക്കും. ഇൻഡ്യൻ താളവാദ്യ ഉപകരണങ്ങളുടെ ശാസ്ത്ര വശങ്ങളെ കുറിച്ച് ഇൻഡ്യൻ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ കൃഷ്ണ സംസാരിക്കും. വാർത്താസമ്മേളനത്തിൽ പ്രൊഫ. അസീം കെ, പ്രൊഫ. ജോഷ്വ പി വൈ, പ്രൊഫ. റെൻസി സാം മാത്യു എന്നിവർ സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Top-Headlines, LBS-College, Povvel, College, Inauguration, Technology, Programme, Press meet, Video, State level inauguration of National Technology Day at LBS College of Engineering. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia