city-gold-ad-for-blogger

Promoted to SPs | എ എസ് പി മാരായ പ്രദീപ് കുമാറും അബ്ദുര്‍ റസാഖും ഉള്‍പെടെ 6 പേര്‍ക്ക് എസ് പി മാരായി സ്ഥാനക്കയറ്റം

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് എഎസ്പി മാരായ എം പ്രദീപ് കുമാറും കെപി അബ്ദുര്‍ റസാഖും ഉള്‍പെടെ ആറു പേര്‍ക്ക് എസ്പി മാരായി സ്ഥാനക്കയറ്റം.
         
Promoted to SPs | എ എസ് പി മാരായ പ്രദീപ് കുമാറും അബ്ദുര്‍ റസാഖും ഉള്‍പെടെ 6 പേര്‍ക്ക് എസ് പി മാരായി സ്ഥാനക്കയറ്റം

പ്രദീപ് കുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ണൂര്‍ റേന്‍ജ് എസ് പിയായി നിയമിച്ചു.

അബ്ദുര്‍ റസാഖിനെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ടേഴ്‌സ് എസ് പിയായാണ് നിയമിച്ചത്.

കെപി കുബേരന്‍ നമ്പൂതിരിയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം റേന്‍ജ് എസ് പിയായി നിയമിച്ചു.

ജെ പ്രസാദിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം റേന്‍ജ് എസ് പിയായും നിയമിച്ചു.

പ്രമോഷന്‍ ലഭിച്ച ജോസി ചെറിയാനെ ഒഴിവ് വരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തൃശൂര്‍ റേന്‍ജ് എസ് പി യായി നിയമിച്ചിട്ടുണ്ട്. പ്രമോഷന്‍ ലഭിച്ച അജി കെ കെയെ ഒഴിവുവരുന്ന കെ ഇ പി എ (ട്രെയിനിംഗ്) അസി.ഡയരക്ടറായും നിയമിച്ചു.

Keywords: Six promoted to ASPs, including Pradeep Kumar and Abdur Razzaq, Kasaragod, News, Top-Headlines, Police, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia