Join Whatsapp Group. Join now!
Aster MIMS 10/10/2023

Shetpal | ഷെത്പാല്‍-പാമ്പുകളുടെ സാമ്രാജ്യം; ഇവിടെ ഓരോ വീട്ടിലും നാഗങ്ങള്‍ക്ക് വിശ്രമ സ്ഥലമുണ്ട്, നാളിതുവരെ ഗ്രാമത്തിലാരെയും ഇവ കടിച്ചിട്ടില്ല

Shetpal- Strolling land of Snakes #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com) മഹാരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലയിലെ ഷെത്പാല്‍ പാമ്പുകളുടെ സാമ്രാജ്യമാണ്. ഇവിടെ ഓരോ വീടിന്റെ മേല്‍ക്കൂരയിലും മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിശ്രമസ്ഥലമുണ്ട്. രാജ്യത്തെ എല്ലാ പുരാതന ആചാരങ്ങളിലും പാരമ്പര്യങ്ങളിലും, സര്‍പപൂജ ഒരു പ്രബലമാണ്. ശിവന്റെ വിഗ്രഹത്തിന് മുകളില്‍ ചെമ്പ് കൊണ്ട് നിര്‍മിച്ച ഏഴ് തലകളുള്ള നാഗത്തോടുകൂടിയ ഒരു ക്ഷേത്രവും ഗ്രാമത്തിലുണ്ട്. ദിവസേന വീടുകള്‍ക്ക് ചുറ്റും പാമ്പുകള്‍ കറങ്ങുന്നുണ്ടെങ്കിലും നാളിതുവരെ ഗ്രാമത്തില്‍ പാമ്പുകടിയേറ്റ സംഭവങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

പാമ്പുകളുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ഗ്രാമമാണ് ഷെത്പാല്‍. 2,600-ലധികം വരുന്ന ഗ്രാമീണരില്‍ ആരും അവയെ ഒരു തരത്തിലും ഉപദ്രവിക്കില്ല. കുടുംബാംഗങ്ങളെ പോലെ എല്ലാ വീട്ടിലും നാഗങ്ങളെ സ്വാഗതം ചെയ്യുന്നു. മൂര്‍ഖന്‍ പാമ്പുകളും നാട്ടുകാരും പരസ്പരം ഭയമില്ലാതെ ജീവിക്കുന്നു.

Mumbai, News, National, Top-Headlines, West-India-Travel-Zone, Travel&Tourism, Travel, Tourism, Shetpal- Strolling land of Snakes.

തങ്ങളുടെ വീട്ടില്‍ ദേവസ്ഥാനം നിര്‍മിച്ച് പാമ്പുകളെ പരിപാലിക്കുന്നു. വീടിനുള്ളില്‍ ഒരു പ്രത്യേക സ്ഥാനം ഇതിനായി നീക്കിവച്ചിരിക്കുന്നു, നാഗങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് വന്ന് തണുപ്പ് കൊള്ളാം. ഗ്രാമത്തില്‍ ആരെങ്കിലും പുതിയ വീട് പണിയുകയാണെങ്കില്‍, വാസസ്ഥലത്തിന്റെ ഒരു പൊള്ളയായ ഭാഗം പാമ്പുകള്‍ക്കുള്ള ദേവസ്ഥാനമായി നീക്കിവയ്ക്കും.

പാമ്പുകളെ വളര്‍ത്തുമൃഗങ്ങളെപ്പോലെയാണ് നാട്ടുകാര്‍ കണക്കാക്കുന്നത്. ക്ലാസ് നടക്കുമ്പോള്‍ സ്‌കൂളുകളില്‍ പോലും പാമ്പുകളെത്താറുണ്ട്. ഈ സന്ദര്‍ശകരെ കുട്ടികള്‍ ഭയപ്പെടുന്നില്ല, അവര്‍ പാമ്പുകളോടൊപ്പം നിര്‍ഭയമായും സന്തോഷത്തോടെയും കഴിയുന്നു. ചില സമയങ്ങളില്‍ പാമ്പുകളോടൊപ്പം കളിക്കാന്‍ കുട്ടികളെ അനുവദിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് ഷേത്പാ ഗ്രാമം.

എങ്ങനെ എത്തിച്ചേരാം: ബെംഗ്‌ളൂറില്‍ നിന്ന് അടുത്തുള്ള പൂനെ എയര്‍പോര്‍ടിലേക്ക് 2,134 രൂപയ്ക്ക് വിമാനത്തില്‍ പോകാം.

Keywords: Mumbai, News, National, Top-Headlines, West-India-Travel-Zone, Travel&Tourism, Travel, Tourism, Shetpal- Strolling land of Snakes.

Post a Comment