Join Whatsapp Group. Join now!
Aster MIMS 10/10/2023

Chipmaking Prices | സാമഗ്രികളുടെ വില വര്‍ധിച്ച് വരുന്നു; ചിപ് നിര്‍മാണ വില വര്‍ധിപ്പിക്കാനൊരുങ്ങി സാംസങ്

Samsung in talks to hike chipmaking prices #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) സാമഗ്രികളുടെ വര്‍ധിച്ച് വരുന്ന വിലയും ലോജിസ്റ്റിക് ചെലവുകളും നികത്തുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ചിപ് നിര്‍മാണ വില വര്‍ധിപ്പിക്കാനൊരുങ്ങി സാംസങ്. വില വര്‍ധനയുമായി ബന്ധപ്പെട്ട് സാംസങ് ഇലക്ട്രോണിക്സ് ക്ലയന്റുകളുമായി ചര്‍ചകള്‍ നടത്തിവരികയാണെന്ന് ബ്ലൂംബെര്‍ഗ് റിപോര്‍ട് ചെയ്തു.

2022 ചിപ് നിര്‍മാണത്തിനുള്ള കരാര്‍ വില സാംസങ് 20% വരെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോ (ടിഎസ്എംസി) കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിപ്പ് കരാര്‍ നിര്‍മാതാക്കളാണ് സാംസങ് ഇലക്ട്രോണിക്സ്. ലഭ്യമായ ശേഷിയേക്കാള്‍ കൂടുതലാണ് ആവശ്യക്കാര്‍ എന്നുള്ളതിനാല്‍ ചിപിന്റെ വിതരണ ക്ഷാമം തുടരുമെന്നാണ് അനുമാനിക്കുന്നത്.

New Delhi, News, National, Top-Headlines, Business, Technology, Samsung in talks to hike chipmaking prices.

Keywords: New Delhi, News, National, Top-Headlines, Business, Technology, Samsung in talks to hike chipmaking prices.

Post a Comment