Join Whatsapp Group. Join now!
Aster MIMS 10/10/2023

Surrendered | മരിയുപോളില്‍ യുക്രൈന്‍ സേനാംഗങ്ങളില്‍ ചിലര്‍ കൂടി റഷ്യയ്ക്ക് കീഴടങ്ങി

Russia: 959 Ukrainian Troops Surrender in Mariupol #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കീവ്: (www.kasargodvartha.com) മരിയുപോളില്‍ വീണ്ടും യുക്രൈന്‍ സൈനികര്‍ റഷ്യയ്ക്ക് കീഴടങ്ങിയതായി റിപോര്‍ട്. ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രൈന്‍ സേനാംഗങ്ങളില്‍ ചിലരാണ് ബുധനാഴ്ച കീഴടങ്ങിയത്. എന്നാല്‍ ഉന്നത കമാന്‍ഡര്‍മാര്‍ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണ് വിവരം.

അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളില്‍നിന്നു പുറത്തുവന്നു കീഴടങ്ങിയ യുക്രൈന്‍ സൈനികരുടെ ആകെ എണ്ണം 959 ആയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇവരില്‍ 80 പേര്‍ ഗുരുതര പരിക്കേറ്റവരാണ്. അതേസമയം, മരിയുപോളില്‍ ഇനി അവശേഷിക്കുന്ന സൈനികരെക്കുറിച്ച് യുക്രൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

News, Ukraine, Ukraine war, Russia, Top-Headlines, World, Kyiv, Ukrainian Troops, Surrender, Mariupol, Russia: 959 Ukrainian Troops Surrender in Mariupol.

റഷ്യന്‍ സൈനികരുടെ വിചാരണയ്ക്ക് യുക്രൈനില്‍ തുടക്കമായിട്ടുണ്ട്. സുമിയില്‍ പ്രദേശവാസിയെ കൊന്നതിന് വാദിം ഷിഷിമാറിന്‍(21) എന്ന റഷ്യന്‍ സൈനികന്‍ കുറ്റമേറ്റു. ജീവപര്യന്തം തടവു ശിക്ഷ വിധിച്ചേക്കാമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. യുക്രൈനില്‍ റഷ്യ പിടിച്ചെടുത്ത മേഖലകളിലെ തകര്‍ന്ന റോഡുകള്‍ ഉള്‍പെടെ നന്നാക്കി സമഗ്രമായ പുനര്‍നിര്‍മാണം നടത്തുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി മാററ്റ് ഖുസ്‌നുലിന്‍ വ്യക്തമാക്കി.

Keywords: News, Ukraine, Ukraine war, Russia, Top-Headlines, World, Kyiv, Ukrainian Troops, Surrender, Mariupol, Russia: 959 Ukrainian Troops Surrender in Mariupol.

Post a Comment