മംഗ്ളുറു: (www.kasargodvartha.com) ഇഡലിയും സാമ്പാറും ചട്ടിണിയും തൽക്ഷണം വിളമ്പാൻ കഴിയുന്ന സാങ്കേതിക വിദ്യ മൈസൂറിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി എഫ് ടി ആർ ഐ) വികസിപ്പിച്ചു. ഹിമ കാപ്പി, പഴം നുറുക്കൽ യന്ത്രം എന്നീ നൂതന കണ്ടുപിടിത്തങ്ങളുമുണ്ട്.
ഇൻസ്റ്റന്റ് ഇഡലി, സാമ്പാർ, ചട്ടിണി പൊടി എന്നിവ വെവ്വേറെ പാകറ്റുകളിൽ അടച്ചു. തിളച്ച വെള്ളത്തിൽ പൊടിയിട്ടാൻ സാമ്പാർ റെഡി. അതിൽ മുക്കുകയോ മേലെ ഒഴിക്കുകയോ ചെയ്താൽ ഇഡലി രുചിയോടെ തിന്നാം. ചട്ടിണി ലായനി, ഖര രൂപങ്ങളിൽ ഉപയോഗിക്കാം.
കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ശോഭ കാറന്ത്ലാജെ എന്നിവർ ചേർന്ന് ഗവേഷണ കേന്ദ്രത്തിൽ ഉല്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ശ്രീദേവി എ സിങ് ഗവേഷണ നേട്ടങ്ങൾ വിശദീകരിച്ചു. ഊർജദായകവും ഔഷധ ഗുണമുള്ളതുമാണ് ചോക്ലേറ്റ്, വാനില രുചികളിൽ തയ്യാർ ചെയ്ത കോൾഡ് കോഫി. പഴങ്ങൾ നുറുക്കുന്ന ആധുനിക യന്ത്രം വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ആവശ്യക്കാർ ഏറെയുള്ള ഉത്പന്നമാണ്.
Keywords: News, Karnataka, Mangalore, Top-Headlines, Food, Mysore, Minister, Ready-made idli batter launched.
< !- START disable copy paste -->