ഇസ്ലാമിലെ ആദ്യത്തെ ഈദുൽ ഫിത്വർ ആഘോഷിച്ചത് ഹിജ്‌റ എത്രാം വർഷമാണ്?
മുസ്‌ലിംകളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാനുഷ്ടാനത്തിന്റെ റമദാൻ മാസം അവസാനിക്കുന്നത് ശവ്വാൽ മാസത്തിന്റെ പിറവിയോടു കൂടിയാണ്. ശവ്വാൽ ഒന്നിനാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. തക്ബീർ, ഫിത്വർ സകാത്, പെരുന്നാൾ നിസ്കാരം, പ്രാർഥന, ദാന ധർമങ്ങൾ, കുടുംബ സന്ദർശനം, സൗഹൃദം പുതുക്കൽ തുടങ്ങിയവ കൊണ്ടാണ് ഈ ദിനത്തെ വിശ്വാസികൾ കൊണ്ടാടുന്നത്.
പെരുന്നാൾ സുദിനത്തിലെ സുപ്രധാന കർമമാണ് പെരുന്നാൾ നിസ്കാരം. സൂര്യോദയം മുതൽ മധ്യാഹ്നം വരെയാണ് ഇതിന്റെ സമയം. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനധർമമാണ് ഫിത്വര്‍ സകാത്. വിശുദ്ധ റമദാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാഅ് വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ്.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 29.